x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി സ​മു​ച്ച​യം ഒ​രു​ങ്ങി; ഉദ്ഘാടനം ഓഗസ്റ്റ് ഒന്പതിന്

വെബ് ഡെസ്ക്
Published: July 30, 2026 01:31 AM IST | Updated: July 30, 2026 01:31 AM IST

നി​ര്‍​മാ​ണം​പൂ​ര്‍​ത്തി​യാ​യ കോ​ട​തി സ​മു​ച്ച​യം.

ഇ​രി​ങ്ങാ​ല​ക്കു​ട: ഹൈ​ക്കോ​ട​തി​ക്കു​ശേ​ഷം കേ​ര​ള​ത്തി​ലെ ഏ​റ്റ​വും​വ​ലി​യ നീ​തി​ന്യാ​യ സ​മു​ച്ച​യം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഒ​രു​ങ്ങി. ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് പ​ങ്കെ​ടു​ക്കും.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ സം​യു​ക്ത ധ​ന​സ​ഹാ​യ​ത്തോ​ടെ 93.25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഏ​ഴു​നി​ല​ക​ളി​ലാ​യി 1,68,555 ച​തു​ര​ശ്ര അ​ടി​യി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ സ​മു​ച്ച​യം നി​ര്‍​മി​ച്ച​ത്. പ​ത്ത് കോ​ട​തി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​നാ​കു​ന്ന ത​ര​ത്തി​ല്‍ രൂ​പ​ക​ല്പ​ന​ചെ​യ്ത കെ​ട്ടി​ട​ത്തി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​ട്ടു കോ​ട​തി​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക. കോ​ട​തി​മു​റി​ക​ള്‍​ക്കു പു​റ​മേ ജ​ഡ്ജി​മാ​ര്‍​ക്കും അ​ഭി​ഭാ​ഷ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​മു​ച്ച​യ​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ബേ​സ്‌​മെ​ന്‍റി​ന് താ​ഴെ​യു​ള്ള ര​ണ്ടു നി​ല​ക​ളി​ലാ​യി ഏ​ക​ദേ​ശം 200 കാ​റു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ജ​ഡ്ജി​മാ​ര്‍​ക്കാ​യി പ്ര​ത്യേ​ക പാ​ര്‍​ക്കിം​ഗ്, ഇ​ല​ക്ട്രി​ക് സ​ബ് സ്റ്റേ​ഷ​ന്‍, ജ​ന​റേ​റ്റ​ര്‍ എ​ന്നി​വ​യും ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​റ്റൊ​രു ബേ​സ്‌​മെ​ന്‍റ് നി​ല​യി​ല്‍ കാ​ന്‍റീ​ന്‍, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ റൂം, ​വ​നി​താ അ​ഭി​ഭാ​ഷ​ക​ര്‍​ക്കും വ​നി​താ പോ​ലീ​സു​കാ​ര്‍​ക്കു​മാ​യി വി​ശ്ര​മ​മു​റി, ജ​ഡ്ജി​മാ​രു​ടെ ലോ​ഞ്ച്, ചേം​ബ​റി​നോ​ടു ചേ​ര്‍​ന്ന ലൈ​ബ്ര​റി, 2,450 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള്ള റെ​ക്കോ​ര്‍​ഡ് റൂം, ​തൊ​ണ്ടി റൂ​മു​ക​ള്‍ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​ന്നാം​നി​ല​യി​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി, എം​എ​സി​ടി, ജ​ഡ്ജി​മാ​രു​ടെ ചേം​ബ​റു​ക​ള്‍, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍, ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ര്‍ ഓ​ഫീ​സു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കും. ര​ണ്ടാം​നി​ല​യി​ല്‍ കു​ടും​ബ​ക്കോ​ട​തി​യും മൂ​ന്നാം​നി​ല​യി​ല്‍ കോ​ട​തി​മു​റി​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. നാ​ലാം​നി​ല​യി​ല്‍ അ​ഡീ​ഷ​ണ​ല്‍ മു​ന്‍​സി​ഫ് കോ​ട​തി, പ്രി​ന്‍​സി​പ്പ​ല്‍ മു​ന്‍​സി​ഫ് കോ​ട​തി, ജ​ഡ്ജി​മാ​രു​ടെ ചേം​ബ​റു​ക​ള്‍, ഓ​ഫീ​സ് റെ​ക്കോ​ര്‍​ഡ് വി​ഭാ​ഗം എ​ന്നി​വ ഉ​ള്‍​പ​ടെ​യു​ള്ള അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​ക ലി​ഫ്റ്റു​ക​ളും ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫ​യ​ര്‍ സേ​ഫ്റ്റി സം​വി​ധാ​ന​ത്തി​ന്‍റ അ​ന്തി​മ​ഘ​ട്ട ജോ​ലി​ക​ളും കെ​എ​സ്ഇ​ബി​യു​ടെ പ്ര​വൃ​ത്തി​ക​ളും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പു​തി​യ കോ​ട​തി സ​മു​ച്ച​യം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കും.

Tags : Court Complex NattuVishasham DistrictNews

Recent News

Corehub Up