x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലോ​ക്കി​ലെ ആ​ധി​പ​ത്യം ത​ക​രു​മോ..‍?


Published: December 6, 2025 01:59 AM IST | Updated: December 6, 2025 01:59 AM IST

ക​ണ്ണൂ​ർ: എ​ൽ​ഡി​എ​ഫി​ന്‍റെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലു​ള്ള ആ​ധി​പ​ത്യ​ത്തി​ന് ത​ട​യി​ടാ​നു​ള്ള തീ​വ്ര​പോ​രാ​ട്ട​ത്തി​ലാ​ണ് യു​ഡി​എ​ഫ്. നി​ല​വി​ൽ, 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​രി​ട്ടി മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​ന് ഒ​പ്പ​മു​ള്ള​ത്.

പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്, ഇ​രി​ക്കൂ​ർ, പേ​രാ​വൂ​ർ, ഇ​രി​ട്ടി, കൂ​ത്തു​പ​റ​മ്പ്, പാ​നൂ​ർ, ത​ല​ശേ​രി, എ​ട​ക്കാ​ട്, ക​ണ്ണൂ​ർ, ക​ല്യാ​ശേ​രി ബ്ലോ​ക്കു​ക​ൾ എ​ൽ​ഡി​എ​ഫി​ന് ഒ​പ്പ​മാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ഇ​രി​ക്കൂ​റി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി​യ​പ്പോ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ൽ​ഡി​എ​ഫ് അ​ധ്യ​ക്ഷ സ്ഥാ​നം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കൂ​ടു​ത​ൽ ബ്ലോ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മം. നി​ല​വി​ലു​ള്ള​വ​യി​ൽ ഭൂ​രി​പ​ക്ഷം ഉ​യ​ർ​ത്താ​നും 11 ബ്ലോ​ക്കി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​നു​മാ​ണ് എ​ൽ​ഡി​എ​ഫ് ശ്ര​മം. "നാ​ട്ടി​ലോ​ട്ടി'​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ട ദീ​പി​ക സ​ഞ്ച​രി​ക്കു​ന്നു.

പ​യ്യ​ന്നൂ​ർ

നേ​ര​ത്തെ 13 ഡി​വി​ഷ​നു​ക​ളാ​ണ് പ​യ്യ​ന്നൂ​ർ ബ്ലോ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ക്കു​റി 14 ആ​യി വ​ർ​ധി​ച്ചു. തു​ട​ക്കം മു​ത​ൽ എ​ൽ​ഡി​എ​ഫി​നാ​ണ് ഭ​ര​ണം. രാ​മ​ന്ത​ളി, കു​ഞ്ഞി​മം​ഗ​ലം, ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം, എ​ര​മം-​കു​റ്റൂ​ർ, പെ​രി​ങ്ങോം-​വ​യ​ക്ക​ര, കാ​ങ്കോ​ൽ-​ആ​ല​പ്പ​ട​മ്പ്, ചെ​റു​പു​ഴ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ അ​ട​ങ്ങി​യ​താ​ണ് പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക്. പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​രി​ധി​യി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളും ഇ​ട​തു​പ​ക്ഷ​മാ​ണ് ഭ​രി​ക്കു​ന്ന​ത്. നി​ല​വി​ലെ ക​ക്ഷി​നി​ല: എ​ൽ​ഡി​എ​ഫ്-12, യു​ഡി​എ​ഫ്-​ഒ​ന്ന്.

ത​ളി​പ്പ​റ​മ്പ്

ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്കി​ലും ഭൂ​രി​പ​ക്ഷം എ​ൽ​ഡി​എ​ഫി​നാ​ണ്. ഉ​ദ​യ​ഗി​രി, ആ​ല​ക്കോ​ട്, ച​പ്പാ​ര​പ്പ​ട​വ്, ന​ടു​വി​ൽ, ചെ​ങ്ങ​ളാ​യി, കു​റു​മാ​ത്തൂ​ർ, പ​രി​യാ​രം, പ​ട്ടു​വം, ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ൾ അ​ട​ങ്ങി​യ​താ​ണ്. ആ​റ് പ​ഞ്ചാ​യ​ത്തു​ക​ൾ എ​ൽ​ഡി​എ​ഫി​നൊ​പ്പം. ആ​ല​ക്കോ​ട്, ച​പ്പാ​ര​പ്പ​ട​വ്, ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫ്. ഇ​ത്ത​വ​ണ ഒ​രു ഡി​വി​ഷ​ൻ കൂ​ടി വ​ർ​ധി​ച്ച് 17 ആ​യി. നി​ല​വി​ലെ ക​ക്ഷി​നി​ല: എ​ൽ​ഡി​എ​ഫ്-10, യു​ഡി​എ​ഫ്-ആറ്.

ഇ​രി​ക്കൂ​ർ

ഇ​ട​തി​നും വ​ല​തി​നും ഒ​രു​പോ​ലെ പ്ര​തീ​ക്ഷ​യു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. 2020ൽ ​ഇ​രു മു​ന്ന​ണി​ക​ളും ഏ​ഴു വീ​തം സീ​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ൽ​ഡി​എ​ഫി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും യു​ഡി​എ​ഫി​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ല​ഭി​ച്ചു. ഇ​ത്ത​വ​ണ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഭ​ര​ണം നേ​ടു​ക​യാ​ണ് ഇ​രു​പ​ക്ഷ​ത്തി​ന്‍റെ​യും ശ്ര​മം. നേ​ര​ത്തെ ഇ​ട​തു​പ​ക്ഷം മാ​ത്രം ഭ​രി​ച്ചി​രു​ന്ന ബ്ലോ​ക്കി​ൽ ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫ് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടു​ക​യാ​യി​രു​ന്നു. കു​റ്റ്യാ​ട്ടൂ​ർ, മ​യ്യി​ൽ, മ​ല​പ്പ​ട്ടം, പ​ടി​യൂ​ർ-​ക​ല്യാ​ട്, ഇ​രി​ക്കൂ​ർ, പ​യ്യാ​വൂ​ർ, ഏ​രു​വേശി, ഉ​ളി​ക്ക​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. നി​ല​വി​ലെ ക​ക്ഷി​നി​ല: എ​ൽ​ഡി​എ​ഫ്-​ഏ​ഴ്, യു​ഡി​എ​ഫ്-​ഏ​ഴ്.

പേ​രാ​വൂ​ർ

തു​ട​ക്ക​ത്തി​ൽ മൂ​ന്നുത​വ​ണ യു​ഡി​എ​ഫി​നൊ​പ്പം. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യി എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ബ്ലോ​ക്ക്. 2005ലാ​ണ് എ​ൽ​ഡി​എ​ഫ് പേ​രാ​വൂ​ർ ബ്ലോക്ക് പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ, പേ​രാ​വൂ​ർ, കോ​ള​യാ​ട്, മാ​ലൂ​ർ, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. കൊ​ട്ടി​യൂ​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ഭ​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫ്. ഇ​ത്ത​വ​ണ ഒ​രു ഡി​വി​ഷ​ൻ കൂ​ടി 14 ആ​യി. നി​ല​വി​ലെ ക​ക്ഷി​നി​ല: എ​ൽ​ഡി​എ​ഫ്-10, യു​ഡി​എ​ഫ്-മൂ​ന്ന്.

ക​ല്യാ​ശേ​രി

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ല​വി​ൽ വ​ന്ന​ത് മു​ത​ൽ ഇ​ട​ത് ആ​ധി​പ​ത്യം. ക​ല്യാ​ശേ​രി, ക​ണ്ണ​പു​രം, മാ​ട്ടൂ​ൽ, മാ​ടാ​യി, ഏ​ഴോം, ചെ​റു​താ​ഴം, നാ​റാ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ൾ എ​ൽ​ഡി​എ​ഫും ര​ണ്ടെ​ണ്ണം യു​ഡി​എ​ഫു​മാ​ണ് ഭ​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ ര​ണ്ട് ഡി​വി​ഷ​നു​ക​ളി​ൽ വ​ർ​ധി​ച്ച് 16 ആ​യി. നി​ല​വി​ലെ ക​ക്ഷി​നി​ല: എ​ൽ​ഡി​എ​ഫ്-​ഒ​മ്പ​ത്, യു​ഡി​എ​ഫ്-അ​ഞ്ച്.

ഇ​രി​ട്ടി

ജി​ല്ല​യി​ൽ യു​ഡി​എ​ഫി​ന്‍റെ കൈ​വ​ശ​മു​ള്ള ഏ​ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. ക​ഴി​ഞ്ഞ ത​വ​ണ​യാ​ണ് ഒ​രു സീ​റ്റി​ന്‍റെ മു​ൻ​തൂ​ക്ക​ത്തി​ൽ യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ച​ത്. ഇ​ത്ത​വ​ണ ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ​ക്ക് അ​ഭി​മാ​ന​പോ​രാ​ട്ട​മാ​ണ്. ഭ​ര​ണം പി​ടി​ക്കാ​ൻ വാ​ർ​ഡു​ക​ൾ ഏ​ക​പ​ക്ഷീ​യ​മാ​യ രീ​തി​യി​ൽ വി​ഭ​ജി​ച്ചെ​ന്ന ആ​രോ​പ​ണം യു​ഡി​എ​ഫി​നു​ണ്ട്. ആ​റ​ളം, അ​യ്യ​ൻ​കു​ന്ന്, പാ​യം, തി​ല്ല​ങ്കേ​രി, കീ​ഴ​ല്ലൂ​ർ കൂ​ടാ​ളി പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. അ​യ്യ​ൻ​കു​ന്ന് മാ​ത്രം യു​ഡി​എ​ഫി​നൊ​പ്പം. ഇ​ത്ത​വ​ണ ഡി​വി​ഷ​ൻ ഒ​ന്ന് വ​ർ​ധി​ച്ച് 14 ആ​യി. നി​ല​വി​ലെ ക​ക്ഷി​നി​ല: യു​ഡി​എ​ഫ്-ഏ​ഴ്, എ​ൽ​ഡി​എ​ഫ്-ആ​റ്.

കൂ​ത്തു​പ​റ​മ്പ്‌

തു​ട​ക്കം മു​ത​ൽ എ​ൽ​ഡി​എ​ഫ് ആ​ധി​പ​ത്യം. കോ​ട്ട​യം, മാ​ങ്ങാ​ട്ടി​ടം, ചി​റ്റാ​രി​പ്പ​റ​മ്പ്, പാ​ട്യം, കു​ന്നോ​ത്തു​പ​റ​മ്പ്, തൃ​പ്ര​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. തൃ​പ്ര​ങ്ങോ​ട്ടൂ​ർ ഒ​ഴി​കെ ബാ​ക്കി​യു​ള്ള​വ എ​ൽ​ഡി​എ​ഫി​ന്‍റെ പ​ഞ്ചാ​യ​ത്തു​ക​ൾ. നി​ല​വി​ലെ ക​ക്ഷി​നി​ല: എ​ൽ​ഡി​എ​ഫ്‌-ഒ​മ്പ​ത്, യു​ഡി​എ​ഫ്‌-നാ​ല്.

പാ​നൂ​ർ

2010ൽ ​നി​ല​വി​ൽ വ​ന്ന​ത് മു​ത​ൽ എ​ൽ​ഡി​എ​ഫ് മാ​ത്ര​മാ​ണ് ഭ​രി​ച്ച​ത്. ചൊ​ക്ലി, പ​ന്ന്യ​ന്നൂ​ർ, മൊ​കേ​രി, ക​തി​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. നാ​ലും എ​ൽ​ഡിഎ​ഫി​നൊ​പ്പം. മു​ഴു​വ​ൻ സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച​തും എ​ൽ​ഡി​എ​ഫ്. ഇ​ത്ത​വ​ണ ഒ​രു ഡി​വി​ഷ​ൻ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 14 ആ​യി.

ത​ല​ശേ​രി

തു​ട​ക്കം മു​ത​ൽ എ​ൽ​ഡി​എ​ഫ് കോ​ട്ട. മു​ഴു​വ​ൻ സീ​റ്റി​ലും ഇ​ട​തു​പ​ക്ഷം. പി​ണ​റാ​യി, ധ​ർ​മ​ടം, അ​ഞ്ച​ര​ക്ക​ണ്ടി, വേ​ങ്ങാ​ട്, മു​ഴ​പ്പി​ല​ങ്ങാ​ട്, ന്യൂ​മാ​ഹി, എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തു​ക​ള​ട​ങ്ങു​ന്നു. ഇ​ത്ത​വ​ണ ഒ​രു ഡി​വി​ഷ​ൻ കൂ​ടി 15 ആ​യി.

എ​ട​ക്കാ​ട്

ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. നി​ല​വി​ൽ ഒ​രു സീ​റ്റി​ന്‍റെ ലീ​ഡി​ൽ ഇ​ട​തു​ഭ​ര​ണം. ചെ​മ്പി​ലോ​ട്, കൊ​ള​ച്ചേ​രി, ക​ട​മ്പൂ​ർ, മു​ണ്ടേ​രി, പെ​ര​ള​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ബ്ലോ​ക്കി​ലു​ള്ള​ത്. കൊ​ള​ച്ചേ​രി, ക​ട​മ്പൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​ഴി​കെ ഇ​ട​തു​ഭ​ര​ണം. ബ്ലോ​ക്ക് പി​ടി​ക്കാ​ൻ യു​ഡി​എ​ഫ് ശ്ര​മി​ക്കു​മ്പോ​ൾ നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ്. നി​ല​വി​ലെ ക​ക്ഷി​നി​ല: എ​ൽ​ഡി​എ​ഫ്-​ഏ​ഴ്, യു​ഡി​എ​ഫ്-​ആ​റ്.

ക​ണ്ണൂ​ർ

സീ​റ്റു​ക​ൾ ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി​യ​പ്പോ​ൾ ഒ​രു​ത​വ​ണ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ യു​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​രു​ന്ന​തൊ​ഴി​കെ മ​റ്റെ​ല്ലാ​ത​വ​ണ​യും എ​ൽ​ഡി​എ​ഫി​നൊ​പ്പം. അ​ഴീ​ക്കോ​ട്, ചി​റ​ക്ക​ൽ, പാ​പ്പി​നി​ശേ​രി, വ​ള​പ​ട്ട​ണം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്ത് ഒ​ഴി​കെ എ​ൽ​ഡി​എ​ഫി​നൊ​പ്പം. ഒ​രു ഡി​വി​ഷ​ൻ വ​ർ​ധി​ച്ച് 14 ആ​യി. നി​ല​വി​ലെ ക​ക്ഷി​നി​ല: എ​ൽ​ഡി​എ​ഫ്-10, യു​ഡി​എ​ഫ്-​മൂ​ന്ന്.

Tags : Is dominance in the bloc enough? nattuvisesham locl news

Recent News

Corehub Up