x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ണ്ടേ​ക്കും​ചാ​ലി​ലും ക​ടു​വ​‍‍?


Published: December 6, 2025 02:23 AM IST | Updated: December 6, 2025 02:23 AM IST

അ​ട​യ്ക്കാ​ത്തോ​ട്: പൊ​യ്യ​മ​ല​യി​ൽ ക​ണ്ട​തി​നു പി​ന്നാ​ലെ കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ അ​ട​യ്ക്കാ​ത്തോ​ട് വെ​ണ്ടേ​ക്കും​ചാ​ലി​ലും ക​ടു​വ എ​ത്തി​യ​താ​യി സം​ശ​യം. വെ​ണ്ടേ​ക്കും​ചാ​ലി​ലെ മ​ന​യ്ക്ക​ൽ വ​ക്ക​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ​യാ​ണ് ക​ടു​വ എ​ന്നു തോ​ന്നു​ന്ന വ​ന്യ​ജീ​വി​യെ ക​ണ്ട​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പ​ശു ക​റ​വ​യ്ക്കു മു​ന്പാ​യി ദ​ന്പ​തി​ക​ൾ ചേ​ർ​ന്ന് തൊ​ഴു​ത്തു വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ഴു​ത്തി​ന് സ​മീ​പ​ത്താ​യി ലീ​ലാ​മ്മ​യാ​ണ് ആ​ദ്യം ക​ടു​വ​യെ ക​ണ്ട​ത്. ഭ​യ​ന്ന ഇ​വ​ർ നി​ല​വി​ളി​ച്ചു കൊ​ണ്ട് വ​ക്ക​ച്ച​ന് കാ​ണി​ച്ചു കൊ​ടു​ത്തു.

ഇ​രു​വ​രും നി​ല​വി​ളി​ച്ച​തോ​ടെ ക​ടു​വ ഇ​രു​ളി​ലേ​ക്ക് ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല.

സ​മീ​പ പ്ര​ദേ​ശ​മാ​യ പൊ​യ്യ​മ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പോ​ത്തി​നെ വ​ന്യ​ജീ​വി ആ​ക്ര​മി​ച്ചു കൊ​ന്നു​തി​ന്നി​രു​ന്നു. ക​ടു​വ​യെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും വ​ന്യ​ജീ​വി പു​ലി​യാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. എ​ന്നാ​ൽ പ്ര​ദേ​ശ​ത്ത് പ​ല​യി​ട​ത്തും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. വ​ന്യ​ജീ​വി​യെ പി​ടി​കൂ​ടാ​നാ​യി കൂ​ട് സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പാ​ലു​കാ​ച്ചി മ​ല​യു​ടെ അ​ടി​വാ​ര​മാ​യ ഈ ​പ്ര​ദേ​ശ​ത്ത് പ​ല​ത​വ​ണ ക​ടു​വ​യെ​ത്തി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : Is it too hard to cut? nattuvisesham locl news

Recent News

Corehub Up