x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുൽത്താൻപേട്ട ലൈ​ബ്ര​റി​യി​ലേ​ക്ക് ജെ​സി​ഐ ക​സേ​ര​ക​ൾ സം​ഭാ​വ​ന നൽകി

വെബ് ഡെസ്ക്
Published: August 15, 2026 02:43 AM IST | Updated: August 15, 2026 02:43 AM IST

പാ​ല​ക്കാ​ട്: സു​ൽ​ത്താ​ൻ​പേ​ട്ട ലൈ​ബ്ര​റി​യി​ലേ​ക്ക് ജെ​സി​ഐ എം​എ പ്ലൈ ​എ​ൻ​ജി​ഒ ഒ​രു​ഡ​സ​ൻ ക​സേ​ര​ക​ൾ ന​ൽ​കി. ജെ​സി​ഐ​യു​ടെ സാ​മൂ​ഹി​ക വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കി​യ ക​സേ​ര​ക​ൾ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വി. ​ര​വീ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് കൈ​മാ​റി.

ജെ​സി​ഐ എം​എ പ്ലൈ ​എ​ൻ​ജി​ഒ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​ജു വ​സ​ന്തം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ നേ​താ​ക്ക​ളാ​യ ഹി​തേ​ഷ് ജെ​യി​ൻ, ഡോ. ​സ​നു നാ​രാ​യ​ണ​ൻ, സെ​ക്ര​ട്ട​റി ഷി​ഹാ​ൻ പു​ല​വ​ർ, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ടി.​എ​സ്. പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വാ​യ​ന​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളി​ൽ വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​സേ​ര​ക​ൾ ന​ൽ​കി​യ​തെ​ന്ന് ജെ​സി​ഐ എം​എ പ്ലൈ ​എ​ൻ​ജി​ഒ ഫൗ​ണ്ട​ർ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews

Recent News

Corehub Up