x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ മാ​ര​ത്ത​ൺ ന​ട​ത്തി ജെ​സി​ഐ

വെബ് ഡെസ്ക്
Published: October 11, 2026 11:38 PM IST | Updated: October 11, 2026 11:38 PM IST

ജെ​​സി​​ഐ​യു​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കോ​​ട്ട​​യ​​ത്ത് സം​​ഘ​​ടി​​പ്പി​​ച്ച റ​​ബ​​ര്‍ സി​​റ്റി റ​​ണ്‍ മാ​​ര​​ത്ത​​ണ്‍.

കോ​​ട്ട​​യം: ല​ഹ​രി​ക്കെ​തി​രേ ജെ​സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ര​ത്ത​ൺ ന​ട​ത്തി. മ​​ണി​​പ്പു​​ഴ ലു​​ലു മാ​​ളി​​ൽ​നി​ന്നാ​രം​ഭി​ച്ച മാ​ര​ത്ത​ണി​ൽ വി​​വി​​ധ പ്രാ​​യ​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ലു​​ള്ള​​വ​​ർ പ​​ങ്കെ​​ടു​​ത്തു. തൂ​​ഫാ​​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​​ഹ​​രി​​വി​​രു​​ദ്ധ കാ​​മ്പ​​യി​​നി​​ന്‍റെ സ​​ന്ദേ​​ശം പ്ര​​ച​​രി​​പ്പി​​ക്കു​​ക, യു​​വാ​​ക്ക​​ളെ ല​​ഹ​​രി​​യി​​ൽ​​നി​​ന്ന​​ക​​റ്റി ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ജീ​​വി​​ത​​ശൈ​​ലി​​യി​​ലേ​​ക്കും കാ​​യി​​ക​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലേ​​ക്കും ന​​യി​​ക്കു​​ക എ​​ന്നീ ല​​ക്ഷ്യ​​ങ്ങ​​ളോ​​ടെ​​യാ​​ണ് മാ​​ര​​ത്ത​​ൺ സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

ടൂ​​റി​​സം മ​​ന്ത്രി പി.​​സി. വി​​ഷ്ണു​​നാ​​ഥ്, മു​​ൻ മ​​ന്ത്രി വി. ​​എ​​ൻ. വാ​​സ​​വ​​ൻ, റ​​ബ​​ർ ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ എ​​ൻ. ഹ​​രി, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ എം.​പി. സ​​ന്തോ​​ഷ് കു​​മാ​​ർ, ജെ​​സി​​ഐ ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ എ​​സ്. ര​​വി​​ശ​​ങ്ക​​ർ തു​​ട​​ങ്ങി​​യ​​വ​​ർ ഫ്ലാ​​ഗ് ഓ​​ഫി​​ൽ പ​​ങ്കെ​​ടു​​ത്തു.

Tags : marathon NattuVishasham DistrictNews

Recent News

Corehub Up