കെ.എസ്. രതീഷ്
വള്ളിക്കോട്: വള്ളിക്കോട് വായനശാല പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഏര്പ്പെടുത്തിയ പ്രഥമ കളീക്കല് കെ.കെ. ഭാസ്കരന് സ്മാരക സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരന് കെ.എസ്. രതീഷ് അര്ഹനായി.
മാളം എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. 10,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് വായനശാലാ പ്രവര്ത്തകനും അധ്യാപകനുമായിരുന്ന കളീയ്ക്കല് കെ. കെ. ഭാസ്കരന്റെ സ്മരണാര്ഥം ഏര്പ്പെടുത്തിയിട്ടുള്ള ഈ പുരസ്കാരം, 45 വയസില് താഴെയുള്ള പ്രതിഭാധനരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നെയ്യാര് സ്വദേശിയായ കെ. എസ്. രതീഷ് നിലവില് തൃശൂര് ജില്ലയില് ഹയര് സെക്കന്ഡറി സ്കൂള് അധ്യാപകനാണ്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര് 11ന് നടക്കുന്ന വിപുലമായ ചടങ്ങില് പുരസ്കാരം സമ്മാനിക്കും.