x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ൽ


Published: January 26, 2026 12:29 AM IST | Updated: January 26, 2026 12:29 AM IST

വ​ള​ക്കൈ-​ചെ​മ്പ​ന്തൊ​ട്ടി റോ​ഡി​ലെ പ​യ​റ്റു​ചാ​ലി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​ലു​ങ്കി​ന്‍റെ അ​ടി​ഭാ​ഗം.

ചെ​മ്പ​ന്തൊ​ട്ടി: ചെ​മ്പ​ന്തൊ​ട്ടി-​വ​ള​ക്കൈ-​ചു​ഴ​ലി റോ​ഡി​ലെ പ​യ​റ്റു​ചാ​ൽ സാ​ൻ​തോം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​ള്ള ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ൽ.

അ​ടി​ഭാ​ഗം ദ്ര​വി​ച്ച് ഏ​തു​സ​മ​യ​വും നി​ലം​പ​തി​ക്കാ​റാ​യ രീ​തി​യി​ലാ​ണു​ള്ള​ത്. വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള ഈ ​ക​ലു​ങ്കി​ന് മു​ക​ളി​ലൂ​ടെ ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

വ​ള​ക്കൈ​യി​ൽ നി​ന്ന് ചു​ഴ​ലി, ചെ​മ്പ​ന്തൊ​ട്ടി ഭാ​ഗ​ങ്ങ​ളി​ലേ​ക്കും മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലേ​ക്കും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ പ​റ്റു​ന്ന റോ​ഡാ​ണി​ത്. ക​ലു​ങ്കി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്തെ ക​രി​ങ്ക​ൽ​ഭി​ത്തി പു​റ​ത്തോ​ട്ട് ത​ള്ളി​യ​നി​ല​യി​ലാ​ണ്.

ഇ​തി​ന്‍റെ കോ​ൺ​ക്രീ​റ്റ് ക​മ്പി​ക​ൾ എ​ല്ലാ​ഭാ​ഗ​ത്തും തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​ർ അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വി​ടെ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തി​ന് മു​ന്പ് ക​ലു​ങ്ക് പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ല​ക്സാ​ണ്ട​ർ കു​ഴി​യാ​ത്ത്, സ​ഫൂ​റ പൊ​ള്ള​യാ​ട്, പി​ഡ​ബ്ല്യു​ഡി ക​ണ്ണൂ​ർ മെ​യ്ന്‍റ​ന​ൻ​സ് വി​ഭാ​ഗം ഓ​വ​ർ​സി​യ​ർ വി​പീ​ഷ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags : emergency nattuvishesham local news

Recent News

Corehub Up