കൂരാച്ചുണ്ട് പഞ്ചായത്ത് കുടുംബശ്രീ കര്‍ക്കിടക ഫെസ്റ്റ് വി.ടി. സൂരജ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കൂരാച്ചുണ്ട്: പഞ്ചായത്ത് കുടുംബശ്രീ, ജിആര്‍സി, എഫ്എന്എച്ച്ഡബ്ല്യൂ എന്നിവയുടെ നേതൃത്വത്തില്‍ കര്‍ക്കിടക ഫെസ്റ്റ് നടത്തി. വി.ടി. സൂരജ് എംഎല്‍എ ഉത്ഘാടനം ചെയ്തു.സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത ജോബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ മുഖ്യാതിഥിയായിരുന്നു.
കുടുംബശ്രീ അംഗങ്ങള്‍ പാകം ചെയ്ത ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും നടത്തി.വൈസ് പ്രസിഡന്റ് ബിജു കടലാശേരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ചെറിയാന് ജോസഫ് അറയ്ക്കല്‍, ബിന്ദുമോള്‍ തോമസ് കളപ്പുരയ്ക്കല്‍, മെമ്പര്‍മാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യന് ആനിക്കാട്ട്, അസിസ്റ്റന്റ് സെക്രട്ടറി കെ.പി. മനില്‍ കുമാര്‍, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ സമീറ കരിങ്കപ്പാറ എന്നിവര്‍ സംസാരിച്ചു.
സിഡിഎസ്. മെമ്പര്‍മാരായ ഉഷ രവീന്ദ്രന്, റസീന സലീം, ഷീജ മാത്യു, ലീല ശ്രീധരന്, അഫ്സത്ത്, സഫിയ ജമാല്‍ എന്നിവര്‍ നേതൃത്വം നല്കി.