x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത്ത്- വ​നി​ത അ​സ്ഥി​മി​ത്ര ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 16, 2026 12:52 AM IST | Updated: October 16, 2026 12:52 AM IST

ക​രു​ത്ത്- വ​നി​ത അ​സ്ഥി​മി​ത്ര ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ടി.​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

അ​യി​രൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കാ​ഞ്ഞീ​റ്റു​ക​ര സാ​മു​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക​രു​ത്ത്- വ​നി​ത അ​സ്ഥി​മി​ത്ര ക്യാ​മ്പുംബോ​ധ​വ​ല്‍​ക്ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കാ​ഞ്ഞീ​റ്റു​ക​ര സാ​മൂ​ഹ​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു. അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സ്ഥി​സാ​ന്ദ്ര​ത പ​രി​ശോ​ധ​ന​യാ​യ ബി​എം​ഡി സ്‌​കാ​ൻ, വാ​ത​രോ​ഗ നി​ര്‍​ണ​യം, ര​ക്ത​പ​രി​ശോ​ധ​ന, അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​രു​ടെ പ​രി​ശോ​ധ​ന, സൗ​ജ​ന്യ മ​രു​ന്നു വി​ത​ര​ണം, ആ​ര്‍​ത്ത​വ​വി​രാ​മ​വും ജീ​വി​ത​ശൈ​ലി​യും​സം​ബ​ന്ധി​ച്ച ബോ​ധ​വ​ല്‍​ക്ക​ര​ണം എ​ന്നി​വ​യാ​ണ് ക്യാ​മ്പി​ലൂ​ടെ ന​ല്‍​കു​ന്ന​ത്.

വാ​ര്‍​ഡ് ഒ​ന്ന്, ര​ണ്ട്, പ​തി​നാ​ല്, പ​തി​നാ​റ് എ​ന്നീ വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​യി 22 ന് ​ത​ടി​യൂ​ര്‍ വാ​യ​ന​ശാ​ല​യി​ലും വാ​ര്‍​ഡ് മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് എ​ന്നി​വ​ര്‍​ക്കാ​യി 29 ന് ​പ്ലാ​ങ്ക​മ​ണ്‍ സ​ബ്‌​സെ​ന്‍റ​റി​ലും,വാ​ര്‍​ഡ് ഏ​ഴ്, എ​ട്ട്, ഒ​ന്‍​പ​ത്, പ​ത്ത് എ​ന്നി​വ​ര്‍​ക്കാ​യി ന​വം​ബ​ര്‍ 12 ന് ​കോ​റ്റാ​ത്തൂ​ര്‍ സ​ബ്‌​സെ​ന്‍റ​റി​ലും തു​ട​ര്‍​ന്നു​ള്ള ക്യാ​മ്പു​ക​ള്‍ ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​ത ബി. ​നാ​യ​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സാം​കു​ട്ടി അ​യ്യ​ക്കാ​വി​ൽ, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ​ന്തോ​ഷ് ജോ​സ​ഫ്, ബ്ലോ​ക്ക് അം​ഗം അ​നു​രാ​ധ ശ്രീ​ജി​ത്ത്, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ബോ​ബ​ന്‍ ടി. ​ചാ​ണ്ടി, അ​ബി​നു മ​ത്താ​യി, രേ​ണു​ക സ​ജി​കു​മാ​ർ, ലി​സി സാ​മൂ​വേ​ല്‍, അ​മ്പി​ളി പ്ര​ഭാ​ക​ര​ന്‍ നാ​യ​ർ, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജെ. മ​ണി​ക​ണ്ഠ​ന്‍, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ജി​നു തോ​മ​സ്, ഡോ. ​ര​ജ​നി കൃ​ഷ്ണ​ന്‍ നാ​യ​ർ, ഡോ. ​ജെ​യ്‌​സ​ണ്‍ തോ​മ​സ്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Health Camp NattuVishesham DistrictNews

Recent News

Corehub Up