x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​വൈ​എം പ​രി​സ്ഥി​തി ക്യാ​മ്പ് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 1, 2026 12:41 AM IST | Updated: September 1, 2026 12:41 AM IST

റാ​ണി​പു​ര​ത്ത് ന​ട​ന്ന പ​രി​സ്ഥി​തി ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.

റാ​ണി​പു​രം: കെ​സി​വൈ​എം-​എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന​ത്ത​ടി ഫൊ​റോ​ന​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ റാ​ണി​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ആ​ര​ണ്യം പ​രി​സ്ഥി​തി സ​ഹ​വാ​സ ക്യാ​മ്പ് ന​ട​ത്തി.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, പ്ര​കൃ​തി​യോ​ടു​ള്ള സ​ഹ​ജീ​വി​തം, യു​വ​ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം, പ്ര​കൃ​തി​പ​ഠ​നം, ട്രെ​ക്കിം​ഗ്, ഗ്രൂ​പ്പ് ആ​ക്ടി​വി​റ്റി​ക​ൾ, ച​ർ​ച്ച​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, പ്രാ​ർ​ഥ​ന തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. പ്ര​കൃ​തി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​യു​ന്ന​തി​നും ക്യാ​മ്പ് യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മാ​യി. റാ​ണി​പു​ര​ത്തി​ന്‍റെ പ്ര​കൃ​തി സൗ​ന്ദ​ര്യ​വും ജൈ​വ​വൈ​വി​ധ്യ​വും നേ​രി​ട്ട​റി​യു​ന്ന​തി​നൊ​പ്പം സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​മു​ള്ള വേ​ദി​യാ​യി മേ​രി​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് മാ​റി. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ നി​ർ​വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം പ​ന​ത്ത​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ മാ​ത്യു മു​ക്കു​ഴി ആ​മു​ഖ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. കെ​സി​വൈ​എം ഫൊ​റോ​ന ഡ​യ​റ​ക്ട​റും മേ​രി​പു​രം ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ജോ​ബി​ൻ വെ​ള്ള​രി​ങ്ങാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​സ്മോ​ൻ കു​രി​ക്കാ​ട്ടി​ൽ, വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജോ​സ്ന എ​സ്എ​ച്ച്, ട്ര​ഷ​റ​ർ ബി​ബി​ൻ പീ​ടി​യേ​ക്ക​ൽ, പ​ന​ത്ത​ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഷി​ജി​ത്ത് മാ​ധ​വ​പ്പ​ള്ളി, പ​ന​ത്ത​ടി ഫൊ​റോ​ന ആ​നി​മേ​റ്റ​ർ ജി​ൻ​സ് കെ. ​ജോ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഖി​ൽ നെ​ല്ലി​ക്ക​ൽ, ശ്രേ​യ ശ്രു​തി​നി​ല​യം, സാ​ൻ​ജോ​സ് ക​ള​രി​മു​റി​യി​ൽ, സോ​ന ച​വ​ണി​യാ​ങ്ക​ൽ, എ​ഡ്വി​ൻ തെ​ക്കേ​മു​റി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Deepikanews KCYM conducted

Recent News

Corehub Up