x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് ക്ര​മ​ക്കേ​ടി​ൽ പോ​രാ​ട്ടം തു​ട​രും; കെ​സി​വൈ​എം എ​സ്‌​എം​വൈ​എം പ്ര​തി​ഷേ​ധ റാ​ലി

വെബ് ഡെസ്ക്
Published: July 26, 2026 03:49 AM IST | Updated: July 26, 2026 03:49 AM IST

കെ​സി​വൈ​എം എ​സ്‌​എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ളി​പ്പ​റ​മ്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​റാ​ലി.

ത​ളി​പ്പ​റ​മ്പ്: നീ​റ്റ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ​യും നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​നും ഐ​ക്യ​ദാ​ർ​ഢ്യം അ​ർ​പ്പി​ച്ച് കെ​സി​വൈ​എം എ​സ്‌​എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ളി​പ്പ​റ​മ്പി​ൽ പ്ര​തി​ഷേ​ധ സം​ഗ​മ​വും റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു.

നീ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കെ​തി​രേ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. രാ​ജി കൊ​ണ്ട് അ​വ​സാ​നി​ക്കു​ന്ന​ത​ല്ല യു​വ​ജ​ന പ്ര​തി​ഷേ​ധ​ങ്ങ​ൾ. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​ക്കും സ്വ​പ്ന​ങ്ങ​ൾ​ക്കും നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ​ക്കെ​തി​രേ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​തി​രൂ​പ​ത സെ​ക്ര​ട്ടേ​റി​യ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര, അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ മാ​ത്യു മു​ക്കു​ഴി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​സ്മോ​ൻ കൂ​രി​ക്കാ​ട്ടി​ൽ, ത​ളി​പ്പ​റ​മ്പ് ഫൊ​റോ​ന ദേ​വാ​ല​യ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​മ​ൽ പൂ​ക്ക​ള​ത്തേ​ൽ, ട്ര​ഷ​റ​ർ ബി​ബി​ൻ പീ​ടി​യേ​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രേ​യ ശ്രു​തി നി​ല​യം എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​രൂ​പ​ത സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ജോ​യ​ൽ നെ​ല്ലി​നി​ൽ​ക്കും​ത​ട​ത്തി​ൽ, എ​ബി​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ആ​ൻ​ലി​യ, ജോ​ബി​ൻ കു​റി​ഞ്ഞി​ക്കാ​ട്ട്, അ​ജ​യ് മു​ണ്ട​ക്കാ​മ​റ്റ​ത്തി​ൽ, അ​തു​ൽ ചി​ര​ട്ട​യോ​ലി​ൽ, സ​ഞ്ജു സാ​ന്‍റി, ഡോ​ൺ ഇ​ല​വു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Tags : Nattuvishesham DistrictNews DeepikaNews SMYM

Recent News

Corehub Up