x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്ക്: ഭൂ​വു​ട​മ​ക​ൾ​ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി


Published: December 6, 2025 02:04 AM IST | Updated: December 6, 2025 02:04 AM IST

കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്കി​ന് വേ​ണ്ടി സ​ർ​ക്കാ​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ശേ​ഷം ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ട്ട​ന്നൂ​ർ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​രു​ടെ ഓ​ഫീ​സി​ലേ​

മ​ട്ട​ന്നൂ​ർ: കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്കി​ന് വേ​ണ്ടി സ​ർ​ക്കാ​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ശേ​ഷം ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. മ​ട്ട​ന്നൂ​ർ റ​വ​ന്യു ട​വ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​രു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പ​ന​യ​ത്താം​പ​റ​മ്പ്, മു​ട​ക്ക​ണ്ടി, കീ​ഴ​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ളി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യും മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്ത 800 ഓ​ളം ഭൂ​വു​ട​മ​ക​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

ജ​നു​വ​രി​യി​ൽ കി​ൻ​ഫ്ര ഉ​ദ്യോ​ഗ​സ്ഥ​ർ പ​ന​യ​ത്താം​പ​റ​മ്പി​ൽ ഭൂ​വു​ട​മ​ക​ളു​ടെ യോ​ഗം വി​ളി​ച്ചി​രു​ന്നു. ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ന് ആ​വ​ശ്യ​മാ​യ പ​ണം ല​ഭ്യ​മാ​ണെ​ന്നും ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന മു​ഴു​വ​ൻ രേ​ഖ​ക​ളും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. ഭൂ​മി​യു​ടെ മു​ഴു​വ​ൻ രേ​ഖ​ക​ളും മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​റു​ടെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കി. എ​ന്നാ​ൽ, മൂ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ പ​ണം അ​നു​വ​ദി​ക്കാ​തെ സ​ർ​ക്കാ​ർ പി​ന്നോ​ട്ടു പോ​യെ​ന്നും പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചി​ന്നു.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ വി​നോ​ദ് പ​യ്യ​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. വി​നോ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Kinfra nattuvisesham locl news

Recent News

Corehub Up