എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ആരംഭിച്ച കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: 29മത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവ ചെയര്മാന് മധു എസ്. നായര്‍ അധ്യക്ഷത വഹിച്ചു.
പുസ്തകോത്സവ സ്റ്റാളുകളുടെ ഉദ്ഘാടനം ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. എസ്. സോമനാഥന് നിര്‍വഹിച്ചു. ഹൈബി ഈഡന് എംപി, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. വരുണ്‍ ഗുലാത്തി, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ എക്സിക്യൂട്ടീവ് സെക്രട്ടറി വി. പ്രകാശ് ബാബു, മെംബര്‍ ജോസ് ക്രിസ്റ്റഫര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്നു രാവിലെ 11ന് നടക്കുന്ന കായിക വിദ്യാഭ്യാസ സെമിനാറില്‍ വിവിധ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കും.
വൈകുന്നേരം നാലിന് നടക്കുന്ന പി. മാധവൻ അനുസ്മരണം ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. 5.45ന് പ്രേംനസീർ ജന്മശതാബ്ദി ആഘോഷം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 120 മുൻനിര പ്രസാധകർക്കു പുറമേ ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടേതുൾപ്പടെ 250 സ്റ്റാളുകളാണ് പുസ്തകോത്സവത്തിലുള്ളതെന്നു പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എൻ. നന്ദകുമാർ അറിയിച്ചു.
Tags :