x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി മോ​ഡ​ല്‍ ഇ​നി കൊ​ല്ല​ത്തും; ഇ​ന്ദി​രാ കാ​ന്‍റീന്‍ വ​രു​ന്നു

വൈ.​എ​സ്. ജ​യ​കു​മാ​ര്‍
Published: September 13, 2026 01:17 AM IST | Updated: September 13, 2026 01:17 AM IST

കൊ​ച്ചി കോ​ര്‍​പറേ​ഷ​ന്‍റെ മാ​മം​ഗ​ലം സോ​ണ​ല്‍ ഓ​ഫീ​സി​ലെ ഇ​ന്ദി​രാ കാ​ന്‍റീനി​ലെ ജീ​വ​ന​ക്കാ​ര്‍. -ദീ​പി​ക

കൊ​ല്ലം: കൊ​ച്ചി കോ​ര്‍​പറേ​ഷ​ന്‍റെ ഇ​ന്ദി​രാ കാ​ന്‍റീ​ന്‍ മാ​തൃ​ക​യി​ല്‍ കൊ​ല്ലം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ന്‍റീന്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​കു​ന്നു. ര​ണ്ടു​മാ​സ​ത്തി​ന​കം കാ​ന്‍റീന്‍ ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
പോ​ള​യ​ത്തോ​ട് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ലെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ക​ട​മു​റി​ക​ളി​ലാ​കും കാ​ന്‍റീന്‍ തു​ട​ങ്ങു​ക.

നാ​ല് ക​ട​മു​റി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​കും പ്ര​വ​ര്‍​ത്ത​നം. പാ​ച​ക​ത്തി​നു​ള്ള പാ​ത്ര​ങ്ങ​ള്‍, ഭ​ക്ഷ​ണം ഇ​രു​ന്ന് ക​ഴി​ക്കാ​നു​ള്ള മു​റി​ക​ള്‍, ഇ​ന്‍റീരി​യ​ര്‍, ശൗ​ചാ​ല​യം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കാ​ന്‍ 50 ല​ക്ഷം രൂ​പ​യെ​ങ്കി​ലും വേ​ണ്ടി​വ​രും. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഭ​ക്ഷ​ണം ന​ല്‍​കാ​നു​മു​ള്ള തു​ക​യ്ക്കാ​യി സി​എ​സ്ആ​ര്‍ ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ​ത്തി​യാ​ല്‍ പി​ന്നീ​ട് സ്വ​ന്തം നി​ല​യി​ല്‍ മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പാ​ഴ്‌​സ​ല്‍ ല​ഭ്യ​മാ​ക്കും

10 രൂ​പ​യ്ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണം, 20 രൂ​പ​യ്ക്ക് ഊ​ണ്, 10 രൂ​പ​യ്ക്ക് രാ​ത്രി ഭ​ക്ഷ​ണം എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ലോ​ച​ന. ഈ ​മൂ​ന്ന് നേ​ര​ത്തെ ഭ​ക്ഷ​ണം പാ​ഴ്‌​സ​ലാ​യും ല​ഭി​ക്കും. പാ​യ്ക്കിം​ഗ് ചാ​ര്‍​ജ് അ​ധി​ക​മാ​യി ന​ല്‍​ക​ണം. ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​വി​ധ ഏ​ജ​ന്‍​സി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​വ​രി​ക​യാ​ണ്. രാ​വി​ലെ ഇ​ഡ്ഡ​ലി അ​ല്ലെ​ങ്കി​ല്‍ ദോ​ശ​യും വെ​ജി​റ്റ​ബി​ള്‍ ക​റി​യും. രാ​ത്രി ച​പ്പാ​ത്തി​യും വെ​ജി​റ്റ​ബി​ള്‍ ക​റി​യും. ഉ​ച്ച​യ്ക്ക് ര​ണ്ട് ക​റി​യും ചോ​റും അ​ച്ചാ​റും തോ​ര​നും എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും മെ​നു. വി​ല​യും മെ​നു​വും കൗ​ണ്‍​സി​ല്‍ യോ​ഗം ച​ര്‍​ച്ച ചെ​യ്ത് അ​ന്തി​മ​മാ​യി നി​ശ്ച​യി​ക്കും.
കൊ​ച്ചി​യി​ലെ സ​മൃ​ദ്ധി​യി​ല്‍

ദി​വ​സേ​ന എ​ത്തു​ന്ന​ത് ര​ണ്ടാ​യി​രം പേ​ര്‍

കൊ​ച്ചി കോ​ര്‍​പറേ​ഷ​നു കീ​ഴി​ല്‍ സൗ​ജ​ന്യ വി​ല​യി​ല്‍ ര​ണ്ടു കാ​ന്‍റീനു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​ര്‍​പറേ​ഷ​ന്‍റെ സോ​ണ​ല്‍ ഓ​ഫീ​സാ​യ മാ​മം​ഗ​ലം ഇ​ട​പ്പ​ള്ളി സോ​ണ​ല്‍ ഓ​ഫീ​സി​ലാ​ണ് ഇ​ന്ദി​രാ കാ​ന്‍റീന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ കാ​ന്‍റീനാ​യ സ​മൃ​ദ്ധി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് 200 മീ​റ്റ​ര്‍​മാ​റി മെ​യി​ന്‍ റോ​ഡി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഇ​വി​ടെ ദി​വ​സം ശ​രാ​ശ​രി ര​ണ്ടാ​യി​രം പേ​ര്‍ എ​ത്തു​ന്നു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 20 ജീ​വ​ന​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം നൂ​റാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ​മൃ​ദ്ധി​യി​ല്‍ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ 11 വ​രെ ഇ​ഡ്ഡലി, പു​ട്ട്, ച​പ്പാ​ത്തി, ഉ​പ്പു​മാ​വ്, മ​സാ​ല ദോ​ശ തു​ട​ങ്ങി​യ​വ ല​ഭി​ക്കും. 11 മു​ത​ല്‍ ഊ​ണ് ന​ല്‍​കി തു​ട​ങ്ങും. 10 രൂ​പ​യാ​യി​രു​ന്നു ഊ​ണി​ന്‍റെ തു​ട​ങ്ങി​യ​പ്പോ​ഴു​ള്ള വി​ല. പി​ന്നീ​ട് 20 രൂ​പ​യാ​യി ഉ​യ​ര്‍​ത്തി.

രാ​ത്രി​യി​ല്‍ രാ​വി​ല​ത്തെ വി​ഭ​വ​ങ്ങ​ള്‍​ക്കു പു​റ​മേ പൊ​റോ​ട്ട, ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ഉ​ള്‍​പ്പെ​ടു​ത്തി. രാ​വി​ലെ 20 രൂ​പ​യ്ക്ക് അ​ഞ്ച് ഇ​ഡ്ഡലി​യും സാ​മ്പാ​റും ല​ഭ്യ​മാ​ക്കി​യാ​ണ് ജ​ന​പ്രീ​തി​യാ​ര്‍​ജി​ച്ച​ത്. പു​ട്ടി​ന് സൗ​ജ​ന്യ​മാ​യി സാ​മ്പാ​ര്‍ ല​ഭ്യ​മാ​ക്കും. രാ​വി​ല​ത്തെ കാ​പ്പി ഇ​ന​ങ്ങ​ള്‍​ക്ക് ക​ട​ല​ക്ക​റി, കി​ഴ​ങ്ങു​ക​റി, മു​ട്ട​ക്ക​റി എ​ന്നി​വ​ക്ക് 40 രൂ​പ​യാ​ണ് വി​ല.

വ​റു​ത്ത മീ​നി​ന് 30 രൂ​പ​യാ​യി​രു​ന്ന​ത് 60 രൂ​പ​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​റ​ച്ചി, ബി​രി​യാ​ണി, ത​ന്തൂ​രി ചി​ക്ക​ന്‍ ഇ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ലാ​ഭം ഉ​പ​യോ​ഗി​ച്ച് ഊ​ണി​നും രാ​വി​ല​ത്തെ ഇ​ഡ്ഡ​ലി​ക്കും സ​ബ്‌​സി​ഡി ന​ല്‍​കി​ വ​രി​ക​യാ​ണ്. സി​എ​സ്ആ​ര്‍ ഫ​ണ്ട്് ആ​ദ്യ​കാ​ല​ത്ത് ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍​കി​യെ​ങ്കി​ലും പി​ന്നീ​ട് നി​ര്‍​ത്തി​വ​ച്ച​ത് കോ​ര്‍​പ​റേ​ഷ​ന് തി​രി​ച്ച​ടി​യാ​യി മാ​റി​യി​രു​ന്നു.

ഭ​ക്ഷ​ണ പാ​ച​ക​ത്തി​നാ​യി ആ​ധു​നി​ക പാ​ച​ക സാ​മ​ഗ്രി​ക​ളും വി​പു​ല​മാ​യ അ​ടു​ക്ക​ള​യു​മാ​ണ് കൊ​ച്ചി​യി​ലു​ള്ള​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് കാ​യ​ല്‍ മീ​ന്‍ വി​ഭ​വ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ധാ​രാ​ളം പേ​ര്‍ കു​റ​ച്ചു​ദൂ​രം യാ​ത്ര ചെ​യ്തും ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ എ​ത്തു​ന്നു. രാ​ത്രി​യി​ലെ ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ളും ബി​രി​യാ​ണി​യും ജ​ന​പ്രീ​തി​യാ​ര്‍​ജി​ച്ച​തി​നാ​ല്‍ രാ​ത്രി പ​ത്തു​വ​രേ​യും ന​ല്ല തി​ര​ക്കാ​ണ്.

മീ​ന്‍ ല​ഭ്യ​ത

നീ​ണ്ട​ക​ര​യി​ല്‍ ബോ​ട്ടു​കാ​രി​ല്‍ നി​ന്നും കൊ​ല്ലം പോ​ര്‍​ട്ട്, ത​ങ്ക​ശേ​രി- വാ​ടി മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ള്‍, ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് കേ​ടാ​കാ​ത്ത മ​ത്സ്യം ല​ഭി​ക്കും.

അ​തി​നാ​ല്‍ മ​ത്സ്യ​വി​ഭ​വ​ങ്ങ​ള്‍ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് മെ​നു​വി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​കും. മ​ത്സ്യ​ല​ഭ്യ​ത പ്ര​കാ​രം സ്‌​പെ​ഷ്യ​ല്‍ ഇ​ന​ങ്ങ​ള്‍​ക്ക് വി​ല നി​ശ്ച​യി​ക്കാ​നും ക​ഴി​യും. ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് സ്‌​പെ​ഷ്യല്‍ മീ​ന്‍ വി​ഭ​വ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​താ​ണ് കൊ​ച്ചി ഇ​ന്ദി​രാ കാ​ന്‍റീനി​ന്‍റെ പ്ര​ത്യേ​ക​ത. രാ​ത്രി​യി​ല്‍ ബി​രി​യാ​ണി​യും പെ​ാറോ​ട്ട​യും ഇ​റ​ച്ചി​യും അ​ട​ങ്ങി​യ പാ​ക്കേ​ജു​ക​ള്‍ ഉ​ള്‍​പ്പ​ടു​ത്തി​യാ​ല്‍ കൂ​ടു​ത​ല്‍​പേ​ര്‍ ക​ഴി​ക്കാ​നെ​ത്തും. സ​ബ്‌​സി​ഡി ഇ​ല്ലാ​തെ ന​ല്ല ലാ​ഭ​ത്തി​ല്‍ വി​ല്‍​ക്കു​ന്ന വി​ഭ​വ​ങ്ങ​ളാ​ണ് കൊ​ച്ചി​യി​ലെ സ​മൃ​ദ്ധി കാ​ന്‍റീനിന്‍റെ വി​ജ​യ ഫോർമുല.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up