x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി ടൗ​ൺ സ്ക്വ​യ​ർ യാ​ഥാ​ർ​ഥ്യ​മാ​കുന്നു

വെബ് ഡെസ്ക്
Published: July 31, 2026 11:58 PM IST | Updated: July 31, 2026 11:58 PM IST

നി​ർ​ദി​ഷ്ട ടൗ​ൺ സ്ക്വ​യ​ർ നി​ർ​മാ​ണ​ത്ത് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട സ്ഥ​ലം.

കോ​ന്നി: ടൗ​ൺ സ്ക്വ​യ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. കോ​ന്നി ച​ന്ത മൈ​താ​നം കേ​ന്ദ്രീ​ക​രി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് ടൗ​ൺ സ്ക്വ​യ​ർ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​മാ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ വി​ക​സ​നഫ​ണ്ടി​ൽ നി​ന്നും 30 ല​ക്ഷം രൂ​പ മു​ട​ക്കി ഓ​പ്പ​ൺ സ്റ്റേ​ജ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഓ​പ്പ​ൺ സ്റ്റേ​ജി​ൽ ഗ്രീ​ൻ റൂം, ​ഡി​ജി​റ്റ​ൽ സ്ക്രീ​ൻ, വൈ​ദ്യു​തീ​ക​ര​ണം, എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ശു​ചി​മു​റി​ക​ൾ, സൗ​ന്ദ​ര്യ​വ​ത്ക​ര​ണം എ​ന്നി​വ​യ്ക്കാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് ഒ​ത്തു​കൂ​ടു​ന്ന​തി​നും പ്ര​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും ഉ​പ​ക​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഓ​ണ​ത്തി​ന് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews becoming a reality.

Recent News

Corehub Up