x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"കൂ​ടെ’ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 8, 2026 03:38 AM IST | Updated: August 8, 2026 03:38 AM IST

"കൂ​ടെ’​പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന് സ​മ​ർ​പ്പി​ക്കു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം പൂ​ർ​ണ​മാ​യും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​വി​ഷ്ക​രി​ച്ച "കൂ​ടെ’ പ​ദ്ധ​തി​യു​ടെ സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന് സ​മ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ടി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​ണ​മേ​ൻ​മ​യു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പി​ന്നാ​ക്കാ​വ​സ്ഥ കു​റ​യ്ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം മു​ത​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം, പ​ഠ​നം മു​ട​ങ്ങാ​ൻ ഇ​ട​യാ​ക്കു​ന്ന സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ കാ​ര​ണ​ങ്ങ​ൾ, ഹോ​സ്റ്റ​ൽ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത, യാ​ത്രാ ബു​ദ്ധി​മു​ട്ടു​ക​ൾ, അ​ക്കാ​ദ​മി​ക പി​ന്തു​ണ​യു​ടെ അ​ഭാ​വം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ റി​പ്പോ​ർ​ട്ടി​ൽ വി​ശ​ക​ല​നം ചെ​യ്തി​ട്ടു​ണ്ട്.

പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ്രാ​യോ​ഗി​ക​വും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​മു​ള്ള പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന "കൂ​ടെ’ പ​ദ്ധ​തി പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​ക, പ​ഠ​നം ഉ​പേ​ക്ഷി​ക്കാ​തി​രി​ക്കാ​ൻ തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ ന​ൽ​കു​ക, ര​ക്ഷി​താ​ക്ക​ളു​മാ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യും ഏ​കോ​പ​നം ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ ഇ​തി​ന​കം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്കു​ള്ള അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത​ല​ത്തി​ൽ ഇ​ത്ത​രം മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നും ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം കൂ​ടു​ത​ൽ ഉ​യ​ർ​ത്തു​ന്ന​തി​നും സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.
വി​ദ്യാ​ഭ്യാ​സം ത​ന്നെ​യാ​ണ് പ​ട്ടി​ക​വ​ർ​ഗ സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര പു​രോ​ഗ​തി​യി​ലേ​ക്കു​ള്ള ഏ​റ്റ​വും ശ​ക്ത​മാ​യ മാ​ർ​ഗ​മെ​ന്നും "കൂ​ടെ’ പ​ദ്ധ​തി​യി​ലൂ​ടെ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നും ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, പ​ദ്ധ​തി​യു​ടെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​വി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​എം​എ​ൽ​എ​യ്ക്കൊ​പ്പം സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Local News Nattuvishesham Koode project report

Recent News

Corehub Up