കൂത്താട്ടുകുളം ദേവമാതാ നഴ്സിംഗ് സ്കൂളിൽ നടന്ന എസ്എൻഎ സെൻട്രൽ ബി സോൺ വിദ്യാഭ്യാസ മത്സരം ലക്ഷ്യ 2026 പ്രിൻസിപ്പൽ സിസ്റ്റർ റിൻസി കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്
കൂത്താട്ടുകുളം: എസ്എൻഎ സെൻട്രൽ ബി സോൺ വിദ്യാഭ്യാസ മത്സരം ലക്ഷ്യ 2026 ൽ കോതമംഗലം മാർ ബസേലിയോസ് നഴ്സിംഗ് കോളജ് ഓവറോൾ ജേതാക്കളായി. കോലഞ്ചേരി എംഒഎസ്സി കോളജ് രണ്ടാംസ്ഥാനത്തും പഴങ്ങനാട് സമിരറ്റൻ കോളജ് മൂന്നാംസ്ഥാനത്തുമെത്തി.
മത്സരത്തിന്റെ ഉദ്ഘാടനം ദേവമാതാ നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റിൻസി കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്തു. എസ്എൻഎ സോൺ പ്രസിഡന്റ് അനുഷ് ജിബി തോമസ്, ബെന്നി കോച്ചേരി, സെൻട്രൽ സോൺ ബി അഡൈ്വസർ ആഷ പി. വർഗീസ്, വൈസ് ചെയർപേഴ്സൺ ശ്രേയ ആൻ സജി, ദേവമാതാ സ്കൂൾ യൂണിറ്റ് അഡൈ്വസർ ടിനുമോൾ തോമസ്, പ്രോഗ്രാം ചെയർ പേഴ്സൺ ക്രിസീറ്റ പൗളിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
ദേവമാതാ സ്കൂൾ അധ്യാപകരായ സിസ്റ്റർ ആൽഫി മുക്കാംകുഴിയിൽ, അൽക്ക മരിയ ജോസ്, സൂര്യ സൂരേന്ദ്രൻ, അപർണ വർഗീസ്, ജെസ്മിമോൾ പയസ് എന്നിവരും എസ്എൻഎ ഭാരവാഹികളും മത്സരങ്ങളുടെ നടത്തിപ്പിന് നേതൃത്വം നൽകി.
Tags : Local News Nattuvishesham Ernakulam