x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര​ന്തഭൂ​മി​യി​ല്‍ സാ​ന്ത്വ​ന​വു​മാ​യി പാ​ലാ രൂ​പ​ത

വെബ് ഡെസ്ക്
Published: August 6, 2026 12:24 AM IST | Updated: August 6, 2026 12:24 AM IST

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്ക​വെ പാ​ലാ രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് എ​ന്നി​വ​ര്‍ മു​ത്തോ​ലി​യി​ല്‍ പ​ഞ്ചാ

പാ​ലാ: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ അ​ക​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രാ​ന്‍ പാ​ലാ രൂ​പ​ത​യു​ടെ സ​ഹാ​യ ഹ​സ്തം. അ​തി​തീ​വ്ര മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളും വി​വി​ധ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളും രൂ​പ​താ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് സ​ന്ദ​ര്‍​ശി​ച്ച് അ​ടി​യ​ന്ത​ര സ​ഹാ​യം ഉ​റ​പ്പു വ​രു​ത്തി.

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ പ്ര​ത്യേ​ക സ​ര്‍​ക്കു​ല​ര്‍ പ്ര​കാ​രം ദു​രി​ത ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ വി​വി​ധ ഇ​ട​വ​ക​പ​ള്ളി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സാ​മൂ​ഹ്യ സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി നേ​തൃ​ത്വം ന​ല്‍​കി.

രൂ​പ​ത​യു​ടെ മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ജോ​സ​ഫ് മു​ത്ത​നാ​ട്ട്, പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ഫ്രാ​ന്‍​സീ​സ് ഇ​ട​ത്തി​നാ​ല്‍, ഫാ. ​മാ​ത്യു പു​ളി​ക്ക​പ​റ​മ്പി​ല്‍, തീ​ക്കോ​യി ഫൊ​റോ​നാ പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് വെ​ട്ടു​ക​ല്ലേ​ല്‍, തി​ട​നാ​ട് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് എ​ട്ടു​പ​റ, പെ​രി​ങ്ങു​ളം പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് മ​ടു​ക്കാ​വി​ല്‍, അ​മ്പാ​റ​നി​ര​പ്പേ​ല്‍ പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് കി​ഴ​ക്കേ​അ​ര​ഞ്ഞാ​ണി​യി​ല്‍, കൈ​പ്പ​ള്ളി പ​ള്ളി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് പു​ളി​ന്താ​നം, പെ​രി​ങ്ങു​ളം സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു അ​മ്മോ​ട്ടു​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് ചേ​ര്‍​ന്ന് ഉ​റ​പ്പു വ​രു​ത്തി.

Tags : Nattuvishesham DistrictNews DeepikaNews Pala Diocese

Recent News

Corehub Up