x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​എ​സ്‌​ടി​എ സ്വ​ദേ​ശ് മെ​ഗാ ക്വി​സ് മത്സരം നടത്തി

വെബ് ഡെസ്ക്
Published: September 13, 2026 04:38 AM IST | Updated: September 13, 2026 04:38 AM IST

കെ​പി​എ​സ്‌​ടി​എ ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല സ്വ​ദേ​ശ് മെ​ഗാ ക്വി​സ് കു​ന്നും​കൈ എ​യു​പി സ്കൂ​ളി​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ൻ​റ് ബി.​പി. പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കു​ന്നും​കൈ: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്‌​ടി​എ) ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല സ്വ​ദേ​ശ് മെ​ഗാ ക്വി​സ് കു​ന്നും​കൈ എ​യു​പി സ്കൂ​ളി​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​എ​സ്‌​ടി​എ ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​നു തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. അ​ലോ​ഷ്യ​സ് ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​എം. വ​ർ​ഗീ​സ്, കെ.​ടി. റോ​യി, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ജി​ജോ പി. ​ജോ​സ​ഫ്, ബി​ജു അ​ഗ​സ്റ്റി​ൻ, ടി​ജി ദേ​വ​സ്യ, ബി​നീ​ഷ് പീ​റ്റ​ർ, പി.​ര​ത്നാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ പി.​ശ്രീ​ജ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

വി​ജ​യി​ക​ൾ (വി​ഭാ​ഗം, ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ): എ​ൽ​പി - ആ​ൻ ഷി​ൽ ജി​മി​ജു (സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സ് തോ​മാ​പു​രം), കൃ​പ ജി​മ്മി (സെ​ന്‍റ് ജോ​ൺ​സ് എ​ൽ​പി​എ​സ് പാ​ലാ​വ​യ​ൽ). യു​പി - ടി.​എ​സ്. പാ​ർ​ഥി​വ് (എം​ജി​എം യു​പി​എ​സ് കോ​ട്ട​മ​ല), സീ​താ​ല​ക്ഷ്മി പ്ര​സാ​ദ് (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് തോ​മാ​പു​രം). ഹൈ​സ്കൂ​ൾ - ശ്രീ​ന​ന്ദ് എ​സ്. നാ​യ​ർ, ടി.​സ​ന്ദീ​പ് (ഇ​രു​വ​രും വി​കെ​എ​ൻ​എം എ​ച്ച്എ​സ്എ​സ് വ​ര​ക്കാ​ട്). ഹ​യ​ർ സെ​ക്ക​ൻ​ഡ​റി -കി​ര​ൺ മ​നോ​ജ് (ജി​എ​ച്ച്എ​സ്എ​സ് ക​മ്പ​ല്ലൂ​ർ), ന​വ​മി ന​രേ​ന്ദ്ര​ൻ (വി​കെ​എ​ൻ​എം എ​ച്ച്എ​സ്എ​സ് വ​ര​ക്കാ​ട്).

Tags : NattuVishesham DistrictNews

Recent News

Corehub Up