x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​പാ​സ​നം ജ​പ​മാ​ല മ​ഹാ​റാ​ലി 24ന്

വെബ് ഡെസ്ക്
Published: October 21, 2026 10:35 PM IST | Updated: October 21, 2026 10:35 PM IST

കൃ​പാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 24ന് ​ന​ട​ക്കു​ന്ന അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ചേ​ര്‍​ന്ന വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗം.

ചേ​ര്‍​ത്ത​ല: കൃ​പാ​സ​നം ജ​പ​മാ​ല മ​ഹാ​റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച് തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍. ജി​ല്ലാ ക​ള​ക്ട​ര്‍ ഷാ​ജി വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ സു​ര​ക്ഷ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നുശേ​ഷം എ​ല്ലാ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളെ​യും ഉ​ള്‍​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള വി​പു​ല​മാ​യ അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നു. ലോ​ക​സ​മാ​ധാ​ന​ത്തി​നും രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഐ​ക്യ​ത്തി​നും വി​ശ്വാ​സ​ഞെ​രു​ക്ക​ത്തി​ല്‍ ക​ഴി​യു​ന്ന ജ​ന​ത​യ്ക്ക് ശ​ക്തി പ​ക​രാ​നു​മാ​യാ​ണ് കൃ​പാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 24ന് ​ജ​പ​മാ​ല മ​ഹാ​റാ​ലി ന​ട​ത്തു​ന്ന​ത്.

കൃ​പാ​സ​നം മ​രി​യ​ന്‍ സ​ന്നി​ധാ​ന​ത്തി​ല്‍​നി​ന്ന് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലേ​ക്ക് ന​ട​ക്കു​ന്ന അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി​യി​ല്‍ മൂ​ന്ന​രല​ക്ഷ​ത്തി​ല​ധി​കം തീ​ര്‍​ഥാ​ട​ക​ര്‍ പ​ങ്കെ​ടു​ക്കും. കൃ​പാ​സ​നം സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ.​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ലാ​ണ് റാ​ലി​ക്ക് ആ​ത്മീ​യ നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി വി​ശാ​ല്‍ ജോ​ണ്‍​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ചേ​ര്‍​ത്ത​ല ഡി​വൈ​എ​സ്പി മ​ഞ്ജു​ലാ​ല്‍, കു​ത്തി​യ​തോ​ട് സി​ഐ ജി​ജി​ന്‍ തോ​മ​സ്, അ​ര്‍​ത്തു​ങ്ക​ല്‍ എ​സ്എ​ച്ച്ഒ ജേ​ക്ക​ബ്, മ​ണ്ണ​ഞ്ചേ​രി പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ.​ഡോ. യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ത്ത​യ്യി​ല്‍, കൃ​പാ​സ​നം സ്പി​രി​ച്ച്വ​ല്‍ ആ​നി​മേ​റ്റ​ര്‍ ഫാ. ​തോ​മ​സ് പ​ള്ളി​പ്പ​റ​മ്പി​ല്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​ണ്ണി പ​രു​ത്തി​യി​ല്‍, വൈ​സ് ഡ​യ​റ​ക്ട​ര്‍ ത​ങ്ക​ച്ച​ന്‍ പ​ന​യ്ക്ക​ല്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബ്ര​ദ​ര്‍ എ​ഡ്വേ​ര്‍​ഡ് തു​റ​വൂ​ര്‍, സെ​ക്ര​ട്ട​റി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് റോ​ബ​ര്‍​ട്ട് ക​ണ്ണ​ഞ്ചി​റ എ​ന്നി​വ​ര്‍​ക്കൊ​പ്പം ഹെ​ല്‍​ത്ത് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ഫ​യ​ര്‍​ഫോ​ഴ്‌​സ്, നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളും കെ​എ​സ്ആ​ര്‍​ടി​സി-​സ്വ​കാ​ര്യ ബ​സ് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളും മ​റ്റ് സം​ഘ​നാ പ്ര​തി​നി​ധി​ക​ളും പ​ങ്കു​ചേ​ര്‍​ന്നു.

പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണ​ം

വ​ട​ക്കു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തൈ​ക്ക​ല്‍, ആ​യി​രം​തൈ, അ​റ​വു​കാ​ട്, മേ​ച്ചേ​രി സെന്‍റ് ജോ​ര്‍​ജ് പ​ള്ളി, ച​മ്പ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​ക്കുനി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഐ​ടി​സി ജം​ഗ്ഷ​ന്‍, ചെ​ത്തി, ചേ​ന്ന​വേ​ലി മാ​രാ​രി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി പൊ​തു- സ്വ​കാ​ര്യസ്ഥ​ല​ങ്ങ​ളി​ല്‍ പാ​ര്‍​ക്കിം​ഗ് ഒ​രു​ക്കും. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ പൊ​ലി​സ് നി​യ​ന്ത്ര​ണ​ത്തി​ല്‍ റൂ​ട്ട് തി​രി​ച്ചു​വി​ടും. വ​ട​ക്കോ​ട്ട് പോ​കു​ന്ന​വ​രെ ച​മ്പ​ക്കാ​ട് മു​ക്കി​ല്‍നി​ന്ന് മി​നി ബ​സു​ക​ളി​ല്‍ അ​ര്‍​ത്തു​ങ്ക​ല്‍ ബൈ​പാസ് പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​സ​രം, മൈ​ക്കി​ള്‍​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ക്കും. തെ​ക്കോ​ട്ട് പോ​കു​ന്ന​വ​രെ ഐ​ടി​സി ജം​ഗ്ഷ​നി​ല്‍നി​ന്ന് ക​ണി​ച്ചു​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​വും പ​തി​നൊ​ന്നാം മൈ​ലി​ലും എ​ത്തി​ക്കും.

ആ​രോ​ഗ്യ​സൗ​ക​ര്യ​ങ്ങ​ള്‍

14 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള റാ​ലി​റൂ​ട്ടി​ല്‍ 18 ആം​ബു​ല​ന്‍​സു​ക​ളും ഡോ​ക്ട​ര്‍​മാ​രു​ടെ​യും ന​ഴ്‌​സു​മാ​രു​ടെ​യും സേ​വ​നം ഉ​ണ്ടാ​കും. അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക പാ​രീ​ഷ് ഹാ​ളി​ല്‍ ര​ണ്ട് മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. തീ​ര​ദേ​ശ ഹൈ​വേ​യി​ല്‍​നി​ന്ന് ക​ട​പ്പു​റം വ​രെ​യു​ള്ള എ​ല്ലാ കൈ​റോ​ഡു​ക​ളി​ലും ആം​ബു​ല​ന്‍​സ് സൗ​ക​ര്യം​വും കു​ടി​വെ​ള്ള​വും ഒ​രു​ക്കും. മ​ണ​ലി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ ഏ​ഴ് ഫോ​ര്‍ വീ​ല​ര്‍ ജീ​പ്പു​ക​ളും സ​ജ്ജ​മാ​ണ്.

കൃ​പാ​സ​നം മു​ത​ല്‍ അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക വ​രെ വ​ഴി​യോ​ര​ങ്ങ​ളി​ല്‍ മു​ഴു​വ​ന്‍ ട്യൂ​ബ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച് പ്ര​കാ​ശ​പൂ​ര്‍​ണ​മാ​ക്കും. തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി ഏ​ഴ് ഇ​ട​ങ്ങ​ളി​ല്‍ ടോ​യ്‌​ല​റ്റ് സൗ​ക​ര്യം ഒ​രു​ക്കും. ചേ​ന്ന​വേ​ലി​പ​ള്ളി സ​ന്ന​ദ്ധ​സേ​ന സം​ഘ​ട​നാ​പ്ര​വ​ര്‍​ത്ത​ക​രും സെന്‍റ് ജോ​ര്‍​ജ് ഇ​ട​വ​ക സ​ന്ന​ദ്ധ​സേ​ന സം​ഘ​ട​നാ​പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് നേ​ര്‍​ച്ച​ക്ക​ഞ്ഞി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സെന്‍റ് ഫ്രാ​ന്‍​സീ​സ് സ്‌​കൂ​ളി​ന് സ​മീ​പ​ത്താ​യി കൃ​പാ​സ​നം നേ​ര്‍​ച്ച ല​ഘു​ഭ​ക്ഷ​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 24ന് ​പു​ല​ര്‍​ച്ചെ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന റാ​ലി വൈ​കു​ന്നേ​രം ആ​റി​ന് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍ സ​മാ​പി​ക്കും. ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​വും സ​മൂ​ഹ​ബ​ലി​യും ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കും.

Tags :

Recent News

Corehub Up