കോന്നി: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസില്‍ വകയാര്‍ കെഎസ്ഇബി ഓഫിസിലെ ജീവനക്കാരനെ കോന്നി പൊലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടപ്പാറ കാലിക്കോണം രേവതി വീട്ടില്‍ ചന്ദ്രബാബു (52) ആണ് അറസ്റ്റിലായത്. വകയാറില്‍ കഴിഞ്ഞ 14നു വൈകുന്നേരം 4.30ഓടെയാണ് സംഭവം.
40 വയസുള്ള പരാതിക്കാരിയോട് പ്രതി അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. കോന്നി എസ്എച്ച്ഒ ശ്യാം, എസ്ഐ ഷൈജു, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ ധനൂപ്, സിവില്‍ പൊലിസ് ഓഫീസര്‍മാരായ പ്രമോദ്, ജോമോന് അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്തു
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത ആണ്കുട്ടിക്കുനേരെയുണ്ടായ പീഡനശ്രമക്കേസില്‍ കൊട്ടാരക്കര മൈലം മുട്ടമ്പലം സൗമ്യ ഭവനില്‍ ശിവാനന്ദന്നെ (52) മലയാലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 14നു രാത്രി ഏഴോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അതിക്രമത്തില്‍ ഭയന്നുപോയ കുട്ടി അവിടെനിന്ന് രക്ഷപെട്ട് ഓടി നേരിട്ട് മലയാലപ്പുഴ പൊലിസ് സ്റ്റേഷനിലെത്തുകയായിരുന്നു. പത്തനംതിട്ട അഡീഷണല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതി (പോക്സോ സ്പെഷ്യല്‍ കോടതി)ല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസഐ ജെ. ജോഷിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Tags : KSEB employee Nattuvishesham Districtnews