നെയ്യാറ്റിന്‍കര: കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ബജറ്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ 25 നും 30 നും ആറന്മുള വള്ളംകളി സദ്യയുടെ ഭാഗമാകാന്‍ യാത്രക്കാര്‍ക്ക് അവസരമെന്ന് അധികൃതര്‍ അറിയിച്ചു. വാഗമണിലേയ്ക്ക് ഇന്ന് സര്‍വീസ് നടത്തും. പൊന്മുടിയിലേയ്ക്ക് 11 നാണ് സര്‍വീസ്. യാത്രാനിരക്ക് 600 രൂപ. 12 ന് മാംഗോ മെഡോസിലേയ്ക്കും 20ന് ഗവിയിലേയ്ക്കും സര്‍വീസ് ക്രമീകരിച്ചിരിച്ചിട്ടുണ്ട്.
മാംഗോ മെഡോസ് യാത്രയ്ക്ക് 2,010 രൂപയും ഗവി ട്രിപ്പിന് 2,100 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. 16 നും 28 നും ഗുരുവായൂരിലേയ്ക്ക് സര്‍വീസ് നടത്തുന്നതാണ്. ഓരോ യാത്രക്കാരും 1,480 രൂപ വീതം നല്‍കണം. 17 ന് മൂന്നിടംതൊഴലിനും 18 നും 24 നും 26 നും നാലന്പലം ദര്‍ശനത്തിനും സൗകര്യപ്രദമായ വിധത്തില്‍ നെയ്യാറ്റിന്‍കരയില്‍നിന്ന് സര്‍വീസുണ്ട്. ഫോൺ: 9809494954, 9387222777, 9567604434.
Tags : Local News Nattuvishesham Thiruvananthapuram