അപകടത്തിൽപെട്ട കാറും കെഎസ്ആർടിസി ബസും.
കുട്ടിക്കാനം: ദേശീയപാതയിൽ മുറിഞ്ഞുപുഴയ്ക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ഇന്നലെ രാവിലെ 10 ഓടെയായിരുന്നു അപകടം. കുമളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറും നെടുമങ്ങാട് നിന്നും ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഉല്ലാസയാത്രയ്ക്കായി വന്ന കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
പീരുമേട് പൊലിസും ഹൈവേ പൊലിസും എത്തി വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്
Tags : KSRTC bus Nattuvishesham Districtnews