സര്‍വീസ് നടത്തുന്ന കാലപ്പഴക്കംചെന്ന കെഎസ്ആര്‍ടിസി ബസ്.
വണ്ണപ്പുറം: വണ്ണപ്പുറം-ചേലച്ചുവട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കള്ളിപ്പാറയില്‍ കുത്തനെയുള്ള കയറ്റം കയറാന്‍ കഴിയാതെ യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി സര്‍വീസ് നടത്തുന്നതായി പരാതി.
കഴിഞ്ഞ ദിവസം രണ്ടു ബസുകളാണ് കമ്പക്കാനം മുതല്‍ കള്ളിപ്പാറ വരെയുള്ള കയറ്റം കയറാനാകാതെ പകുതി യാത്രക്കാരെ ഇറക്കിയ ശേഷം കയറ്റം കയറിയത്. കുത്തനെയുള്ള കയറ്റങ്ങളും വളവുകളും നിറഞ്ഞ ഈ റൂട്ടില്‍ കാലപ്പഴക്കംചെന്ന ബസുകളാണ് സര്‍വീസ് നടത്തുന്നതെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതും എന്‍ജിന്റെ കാര്യക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രിയദര്‍ശിനി സര്‍വീസുകള്‍ ആരംഭിച്ചതോടെ ഈ റൂട്ടിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ നിലവിലെ ബസുകള്‍ അപര്യാപ്തമാണെന്നും സുരക്ഷിതമായി സര്‍വീസ് ഉറപ്പാക്കാന്‍ പുതിയ ബസുകള്‍ ഈ റൂട്ടില്‍ അനുവദിക്കണമെന്നുമാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.