x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റി​ല്‍ ക​ണ്ണും​ന​ട്ട് കു​ട്ട​നാ​ട്ടു​കാ​ര്‍


Published: June 18, 2026 10:54 PM IST | Updated: June 18, 2026 10:54 PM IST

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട​ന്‍ ജ​ന​ത​യു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​മാ​യ കൃ​ഷി ഏ​കോ​പ​ന​ത്തി​ന് ഒ​രു നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​ന്ന​ത് ബ​ജ​റ്റി​ല്‍ ഇ​ടം നേ​ടു​മോ എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് കു​ട്ട​നാ​ട​ന്‍ ജ​ന​ത. കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി കു​ട്ട​നാ​ട് ഡ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ല്‍ പു​ഞ്ച സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ്, വൈ​ദ്യു​ത ഓ​ഫീ​സ്, കൃ​ഷി​ഭ​വ​ന്‍, സ​പ്ലൈ​കോ എ​ന്നീ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന ഒ​രു നോ​ഡ​ല്‍ ഓ​ഫീ​സ​റു​ണ്ടാ​കു​മോ എ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ഉ​റ്റു​നോ​ക്കു​ന്ന​ത്.
കു​ട്ട​നാ​ടി​ലെ പാ​ട​ങ്ങ​ളി​ല്‍ പ​മ്പ് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മു​ണ്ടാ​യാ​ല്‍ ക​ര്‍​ഷ​ക​ര്‍​ത​ന്നെ​യാ​ണ് വൈ​ദ്യു​ത ഓ​ഫീ​സി​ലെ​ത്തി ഇ​തു പ​രി​ഹ​രി​ക്കേ​ണ്ട​ത്. വി​ത്തു വ​ര​ണ​മെ​ങ്കി​ല്‍ ക​ര്‍​ഷ​ക​ര്‍​ത​ന്നെ കൃ​ഷി ഓ​ഫീ​സി​ലെ​ത്ത​ണം, പ​ണ​ത്തി​ന്‍റെ പ്ര​ശ്‌​ന​മു​ണ്ടാ​യാ​ല്‍ പു​ഞ്ച സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റെ വി​ളി​ക്കേ​ണ്ട​തും ക​ര്‍​ഷ​ക​ര്‍​ത​ന്നെ. ഓ​രു​മു​ട്ട് ഇ​ടു​ന്ന​തി​ലോ തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ, ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മു​ണ്ടാ​യാ​ലോ ജ​ല​സേ​ച​ന വി​ഭാ​ഗ​ത്തി​ലെ​ത്തി ക​ര്‍​ഷ​ക​ര്‍ പ​രാ​തി ന​ല്‍​ക​ണം. ഇ​വി​ടൊ​ന്നും തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ല്‍ ക​ള​ക്ട​റെ കാ​ണേ​ണ്ട​തും ക​ര്‍​ഷ​ക​ര്‍​ത​ന്നെ. ഇ​തെ​ല്ലാം ഏ​കോ​പി​പ്പി​ക്കാ​ന്‍ ഒ​രു നോ​ഡ​ല്‍ ഓ​ഫീ​സ​റു​ണ്ടാ​യാ​ല്‍ അ​ദ്ദേ​ഹ​ത്തെ ക​ണ്ട് വേ​ഗ​ത്തി​ല്‍ പ്ര​ശ്‌​ന​പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മ​ല്ലോ എ​ന്നാ​ണ് കു​ട്ട​നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.
നെ​ല്ലു​സം​ഭ​ര​ണ​ത്തി​ന്
റി​വോ​ള്‍​വിം​ഗ് ഫ​ണ്ട്
നെ​ല്ലു​സം​ഭ​ര​ണ​ത്തി​ന് 1000 കോ​ടി​യു​ടെ ഒ​രു റി​വോ​ള്‍​വിം​ഗ് ഫ​ണ്ട് അ​ഥോ​റി​ട്ടി​യു​ടെ ഭാ​ഗ​മാ​യി ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ചാ​ല്‍ നെ​ല്ലു​വി​ല​യ്ക്കാ​യി ബാ​ങ്കു​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ന്ന പ്ര​തി​ഭാ​സം അ​വ​സാ​നി​പ്പി​ക്കാം. നെ​ല്ലെ​ടു​ത്ത​തി​നു ശേ​ഷം പ​ണ​ത്തി​നാ​യി സ​മ​രം ന​ട​ത്തി ബാ​ങ്കു​ക​ളെ​ക്കൊ​ണ്ട് സ​മ്മ​തി​പ്പി​ക്കു​ന്ന​താ​ണ് നി​ല​വി​ല്‍ ക​ര്‍​ഷ​ക​ര്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്‌​നം.
കാ​ര്‍​ഷി​ക ക​ല​ണ്ട​ര്‍
യാ​ഥാ​ര്‍​ഥ്യ​മാ​ക​ണ​മെ​ങ്കി​ലും
നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വേ​ണം
ര​ണ്ടു ല​ക്ഷം ജ​ന​ങ്ങ​ള്‍ അ​ധി​വ​സി​ക്കു​ന്ന സ​മു​ദ്ര​നി​ര​പ്പി​നേ​ക്കാ​ള്‍ താ​ഴെ കൃ​ഷി ന​ട​ക്കു​ന്ന ലോ​ക​ത്തി​ലെ അ​പൂ​ര്‍​വ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് കു​ട്ട​നാ​ട്. സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 0.6 മു​ത​ല്‍ ര​ണ്ടു മീ​റ്റ​ര്‍ വ​രെ താ​ഴെ​യു​ള്ള പാ​ട​ങ്ങ​ളി​ല്‍ കൃ​ഷി ന​ട​ക്കു​ന്ന പ്ര​ദേ​ശം. നെ​ല്ലു കൂ​ടാ​തെ തെ​ങ്ങ്, വാ​ഴ, പ​ച്ച​ക്ക​റി​ക​ള്‍, താ​റാ​വ് വ​ള​ര്‍​ത്ത​ല്‍, മ​ത്സ്യ​ബ​ന്ധ​നം എ​ന്നി​വ​യെ​ല്ലാ​മാ​ണ് കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ങ്ങ​ള്‍.
ഫു​ഡ് ആ​ന്‍​ഡ് അ​ഗ​രി​ക്ക​ള്‍​ച്ച​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ആ​ഗോ​ള കാ​ര്‍​ഷി​ക പൈ​തൃ​ക മേ​ഖ​ല​യാ​യി അം​ഗീ​ക​രി​ച്ച പ്ര​ദേ​ശം കൂ​ടി​യാ​ണ് കു​ട്ട​നാ​ട്. പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല, മീ​ന​ച്ചി​ല്‍ എ​ന്നീ ന​ദി​ക​ള്‍ ഒ​ഴു​കി ക​ട​ലി​ല്‍ ചേ​രു​ന്ന പ്ര​ദേ​ശം. കേ​ര​ള​ത്തി​ലെ മൊ​ത്തം നെ​ല്ലു​ത്പാ​ദ​ന​ത്തി​ന്‍റെ ഏ​ക​ദേ​ശം 20- 25 ശ​ത​മാ​നം വ​രെ സം​ഭാ​വ​ന ചെ​യ്യു​ന്ന കു​ട്ട​നാ​ട്ടി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നെ​ല്ലി​ന്‍റെ വി​പ​ണി മൂ​ല്യം ഏ​ക​ദേ​ശം 500 മു​ത​ല്‍ 600 കോ​ടി വ​രെ​യാ​ണ്. ഇ​ത്ര​യ​ധി​കം പ്രാ​ധാ​ന്യ​മു​ള്ള കു​ട്ട​നാ​ട് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്‌​നം കൃ​ഷി​ക്കാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള കാ​ര്‍​ഷി​ക ക​ല​ണ്ട​ര്‍ താ​ളം തെ​റ്റു​ന്നു എ​ന്ന​താ​ണ്.
വി​ത്ത് സ​മ​യ​ത്തു ല​ഭി​ക്കാ​ത്ത​തു മു​ത​ല്‍ വി​ത​യി​ലു​ണ്ടാ​കു​ന്ന​താ​മ​സം, ത​ണ്ണീ​ര്‍​മു​ക്കം, തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം, ഷ​ട്ട​റു​ക​ള്‍ ത​ക​ര്‍​ന്ന തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ​യു​ടെ പു​ന​രു​ജ്ജീ​വ​നം, നെ​ല്‍​കൃ​ഷി​യെ ഉ​പ്പു​വെ​ള്ള​ത്തി​ല്‍​നി​ന്ന് ര​ക്ഷി​ക്കാ​നി​ടു​ന്ന ഓ​രു​മു​ട്ടു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തും നീ​ക്കു​ന്ന​തു​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍, കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളും വി​ത്തും വ​ള​വും ല​ഭ്യ​മാ​ക്ക​ല്‍, ന​ല്‍​കി​യ നെ​ല്ലി​ന്‍റെ വി​ല ക​ര്‍​ഷ​ക​ര്‍​ക്കു ന​ല്‍​ക​ല്‍ തു​ട​ങ്ങി ഒ​രു നോ​ഡ​ല്‍ ഓ​ഫീ​സി​ന് ചെ​യ്യാ​ന്‍ ഏ​റെ​യു​ണ്ടി​വി​ടെ.

വി​ത്തു ല​ഭി​ക്കാ​നെ​ടു​ക്കു​ന്ന താ​മ​സം മൂ​ലം പ​ല​പ്പോ​ഴും വി​ത താ​മ​സി​ക്കു​ന്ന​താ​ണ് കാ​ര്‍​ഷി​ക ക​ല​ണ്ട​ര്‍ താ​ളം​തെ​റ്റു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ഇ​ത്ത​വ​ണ​യും ഇ​തു സം​ഭ​വി​ച്ചു. കാ​ര്‍​ഷി​ക ക​ല​ണ്ട​ര്‍ അ​നു​സ​രി​ച്ച് ജൂ​ണ്‍ 20ന് ​വി​ത തീ​ര​ണ​മെ​ന്നാ​ണ്. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ വി​ത്തു ല​ഭി​ക്കാ​ന്‍ താ​മ​സി​ച്ച​തി​നാ​ല്‍ ജൂ​ലൈ പ​കു​തി​യോ​ടെ​യെ വി​ത തീ​രൂ എ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. ഇ​ത് അ​ടു​ത്ത കൃ​ഷി​യാ​യ പു​ഞ്ച​യു​ടെ വി​ത​യും വി​ള​വെ​ടു​പ്പും താ​മ​സി​പ്പി​ക്കും.

വ​ര്‍​ഷ​ത്തി​ല്‍ ഒ​രു കൃ​ഷി​മാ​ത്രം ന​ട​ക്കു​ന്ന (ഒ​രു​പ്പൂ) കാ​യ​ല്‍ നി​ല​ങ്ങ​ള്‍ ന​വം​ബ​ര്‍ 15ന് ​വി​ത​ച്ച് മാ​ര്‍​ച്ച് അ​വ​സാ​ന​ത്തോ​ടെ കൊ​യ്ത്തി​ന് പാ​ക​മാ​കും. വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു പ്ര​വ​ശ്യം ന​ട​ക്കു​ന്ന ഇ​രു​പ്പൂ​കൃ​ഷി​യും ഒ​രു​പ്പൂ കൃ​ഷി​യും ഒ​രേ​സ​മ​യ​ത്ത് വി​ള​ഞ്ഞാ​ലേ ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ളും കൃ​ത്യ​സ​മ​യ​ത്ത് തു​റ​ക്കാ​നാ​കൂ. ഷ​ട്ട​റു​ക​ള്‍ മാ​ര്‍​ച്ച് 31ന് ​തു​റ​ന്നാ​ലെ ക​ട​ലി​ല്‍​നി​ന്ന് ഉ​പ്പു​ജ​ല​മെ​ത്തി കു​ട്ട​നാ​ട് ശു​ചീ​ക​രി​ക്ക​പ്പെ​ടൂ. മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തി​നും ഉ​പ്പു​ജ​ല​ത്തി​ന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണ്.

എ​ന്നാ​ല്‍, ര​ണ്ടാം കൃ​ഷി വി​ത താ​മ​സി​ക്കു​ന്ന​തി​നാ​ല്‍ ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 21നാ​ണ് ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​ത്തു​ട​ങ്ങി​യ​ത്. ഉ​പ്പു​ജ​ലം കു​ട്ട​നാ​ട്ടി​ല്‍ ഒ​ഴു​കി​യെ​ത്താ​ന്‍ 10- 15 ദി​വ​സ​മെ​ങ്കി​ലു​മെ​ടു​ക്കും. ഈ ​സ​മ​യ​ത്ത് വേ​ന​ല്‍​മ​ഴ​യും തു​ട​ര്‍​ന്ന് കാ​ല​വ​ർ​ഷ​വും ശ​ക്തി​പ്രാ​പി​ച്ചാ​ല്‍ കു​ട്ട​നാ​ട്ട​ല്‍ ഉ​പ്പു​ജ​ല സാ​ന്നി​ധ്യം കാ​ര്യ​മാ​യു​ണ്ടാ​വി​ല്ല. ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​ഠി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഡ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​ട്ടി​യും നോ​ഡ​ൽ ഓ​ഫീ​സ് പ്ര​ഖ്യാ​പ​ന​വും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് കു​ട്ട​നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

Tags : budget Nattuvishesham District News

Recent News

Corehub Up