x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട​ൻ വൈ​ക്കോ​ൽ പെ​രു​മ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും


Published: December 5, 2025 11:35 PM IST | Updated: December 5, 2025 11:35 PM IST

വൈ​ക്കോ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി അ​യ​ൽ ജി​ല്ല​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു.

ച​മ്പ​ക്കു​ളം: തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ കൊ​യ്തു മാ​റു​ന്ന കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വൈ​ക്കോ​ലി​ന് വ​ൻ ഡി​മാ​ന്‍​ഡ്. കു​ട്ട​നാ​ട്ടി​ലെ ജ​ലാം​ശ​മു​ള്ള നി​ല​ങ്ങ​ളി​ൽ വ​ള​രു​ന്ന നെ​ല്ലി​ന്‍റെ വൈ​ക്കോ​ൽ ക​ന്നു​കാ​ലി​ക​ൾ​ക്ക് കൂ​ടു​ത​ൽ ഗു​ണ​ക​ര​മാ​ണ്. ഇ​തു മ​ന​സി​ലാ​ക്കി​യ​തോ​ടു കൂ​ടി​യാ​ണ് കു​ട്ട​നാ​ട​ൻ വൈ​ക്കോ​ൽ വ​ൻ​തോ​തി​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ജി​ല്ല​ക​ളി​ലേ​ക്കും വ​ണ്ടി ക​യ​റു​ന്ന​ത്.

കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം, ത​മി​ഴ്നാ​ടി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് കു​ട്ട​നാ​ട​ൻ വൈ​ക്കോ​ൽ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.

കൊ​യ്തു മാ​റി​യാ​ലു​ട​ൻ തൊ​ഴി​ലാ​ളി​ക​ളെ​യി​റ​ക്കി വൈ​ക്കോ​ൽ പി​രി​ച്ചെ​ടു​ക്കു​ന്ന​തും ട്രാ​ക്ട​ർ ബെ​യി​ല​ർ ഉ​പ​യോ​ഗി​ച്ച് ക​ച്ചി കെ​ട്ടു​ക​ളാ​ക്കു​ന്ന​തും ഇ​ന്ന് കു​ട്ട​നാ​ട്ടി​ലെ പ​തി​വു കാ​ഴ്ച​യാ​ണ്. അ​ത്ര സു​ഖ​ക​ര​മ​ല്ലാ​ത്ത ജോ​ലി​യാ​ണ് വൈ​ക്കോ​ൽ പ​ണി​യെ​ന്ന​തി​നാ​ൽ നാ​ട്ടു​കാ​രി​ൽ പ​ല​രും ഇ​തി​നോ​ടു താ​ത്പ​ര്യം കാ​ണി​ക്കാ​റി​ല്ല.

അ​യ​ൽ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണി​പ്പോ​ൾ ഈ ​ജോ​ലി​ക്കു വ​രു​ന്ന​ത്.  നാ​ട്ടു​കാ​രാ​യ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​ർ ഇ​പ്പോ​ഴു​മീ ജോ​ലി​ക്കെ​ത്തു​ന്നു​ണ്ട്. വ​ലി​യ ലോ​റി​ക​ളി​ൽ വൈ​ക്കോ​ൽ കെ​ട്ടാ​യി നി​റ​ച്ചു കൊ​ണ്ടു​പോ​കു​ന്ന​ത് പ​ല​പ്പോ​ഴും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​സൗ​ക​ര്യം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ൽ രാ​ത്രി​യി​ലാ​ണ് ഈ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത്.

      കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന വൈ​ക്കോ​ൽ കു​ട്ട​നാ​ട്ടി​ൽ ത​ന്നെ തി​ക​യാ​തി​രു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് വൈ​ക്കോ​ൽ തു​റു​വു​ക​ളാ​യാ​ണ് ഇ​വി​ടെ സം​ഭ​രി​ച്ചി​രു​ന്ന​ത്. 

കു​ട്ട​നാ​ട്ടി​ൽ ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് ഇ​വി​ടെ നി​ന്നു മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ​ൻ​തോ​തി​ൽ വൈ​ക്കോ​ൽ കൊ​ണ്ടു​പോ​കാ​ൻ കാ​ര​ണം.
2018 ലെ ​മ​ഹാ​പ്ര​ള​യ​വും തു​ട​ർ​ന്നു​ വ​ന്ന വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളു​മാ​ണ് കു​ട്ട​നാ​ട്ടി​ലെ ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലി​നെ പി​ന്നോ​ട്ട​ടി​ച്ച​ത്.

Tags : Kuttanad straw nattuvisesham locl news

Recent News

Corehub Up