കുണ്ടറ : മാർ ഇവാനിയോസ് സ്കൂൾ ഓഫ് നഴ്സിംഗ് ബാച്ചിന്റെ ലാമ്പ് ലൈറ്റ്നിംഗ് സെറിമണി നടന്നു. പെരുമ്പുഴ അസീസി ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ ബിഷപ്പ് ഡോ. ആന്റണി മാര്‍ സില്‍വാനോസ് ഉദ്ഘാടനം നിർവഹിച്ചു. എസ്ഐസി പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ഡമാസ്കീൻ അധ്യക്ഷത വഹിച്ചു. പ്രൊവിൻഷ്യൽ കൗൺസിലർമാരായ സിസ്റ്റർ ഉദയ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ അഞ്ജിത തുടങ്ങിയവർ ലൈറ്റിനിംഗ് ദി ലാമ്പ് സെറിമണി നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ ലിൻസി സാം പ്രതിജ്ഞ ചൊല്ലി കൊടുത്തു.നഴ്സിംഗ് ട്യൂട്ടർ ജൂലി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സാന്ദ്ര, മെഡിക്കൽ സൂപ്രണ്ട് ഡോ. ഹരിദാസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രസന്ന തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Lamp Lighting