എൽഡിഎഫിന്റെ നേതൃത്വത്തിൽ ചെറുപുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ചെറുപുഴ: എൽഡിഎഫിന്റെ നേതൃത്വത്തിൽ ചെറുപുഴയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പുളിങ്ങോം വില്ലേജിലെ ദുരിത ബാധിതർക്ക് സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കുക, കാർഷിക വിളകളും കൃഷി ഭൂമിയും നഷ്ടപ്പെട്ട കഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകുക, ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് 10,000 രൂപ വീതം ആശ്വാസധനം നൽകുക, വീട് നഷ്ടപ്പെട്ടവർക്കും പ്രളയം മൂലം വീട് വാസയോഗ്യമല്ലാതായ കുടുംബങ്ങൾക്കും വീട് നിർമാണത്തിന് ധനസഹായം അനുവദിക്കുക, പുനരധിവാസ പ്രവർത്തനം അടിയന്തിരമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡെന്നി കാവാലം അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ, സിപിഐ മണ്ഡലം സെക്രട്ടറി പി. ബാലൻ, സിപിഐ ജില്ലാ കമ്മിറ്റിയംഗം കെ.ആർ. ചന്ദ്രകാന്ത്, കെ.ഡി. അഗസ്റ്റ്യൻ, കെ.പി. ഗോപാലൻ, കെ.എം. ഷാജി, ആർ.കെ. പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews