x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ടി​പ്പ​ള്ളം-​ബെ​ളി​ഞ്ച-​നാ​ട്ട​ക്ക​ല്‍ റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി ലീ​ഗ്


Published: May 1, 2026 07:05 AM IST | Updated: May 1, 2026 07:05 AM IST

കാ​സ​ര്‍​ഗോ​ഡ്: കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്തി​ലെ പൊ​ടി​പ്പ​ള്ളം-​ബെ​ളി​ഞ്ച-​നാ​ട്ട​ക്ക​ല്‍ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​ക്കെ​തി​രേ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി മു​സ്‌​ലിം​ലീ​ഗ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഈ ​റോ​ഡി​ന്‍റെ 10 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു​ത​രി​പ്പ​ണ​മാ​യ കി​ട​ക്കു​ക​യാ​ണ്. ബ​ദി​യ​ഡു​ക്ക, കാ​റ​ഡു​ക്ക, ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ളെ ബ​ന്ധി​പ്പി​ക്കു​ക​യും ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്നു​പോ​കു​ക​യും ചെ​യ്യു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്.

അ​തി​ര്‍​ത്തി വ്യാ​പാ​ര​ത്തി​നും അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍​ക്കും വേ​ണ്ടി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും ച​ര​ക്ക് ലോ​റി​ക​ളും ബ​സു​ക​ളും ഇ​തു​വ​ഴി ഓ​ടു​ന്നു​ണ്ട്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ നി​ര​വ​ധി ത​വ​ണ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ അ​ട​ക്കം നേ​രി​ല്‍ ക​ണ്ടും നി​വേ​ദ​ന​ത്തി​ലൂ​ടെ​യും ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. ഡി​വി​ഷ​ന്‍ മെം​ബ​ര്‍​മാ​രു​ടെ സ​മ്മ​ര്‍​ദ​ഫ​ല​മാ​യി 2024-25 സാ​മ്പ​ത്തി​ക വ​ര്‍​ഷം 80 ല​ക്ഷം അ​നു​വ​ദി​ച്ചു ടെ​ൻ​ഡ​ര്‍ ചെ​യ്തു​വെ​ങ്കി​ലും 2025 -26 ലേ​ക്ക് സ്പി​ല്‍ ഓ​വ​ര്‍ ചെ​യ്തു​മാ​റ്റു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. 10 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ഈ ​റോ​ഡി​ല്‍ മൂ​ന്നു​കി​ലോ​മീ​റ്റ​ര്‍ വീ​തി കൂ​ട്ടാ​നു​ള്ള എ​സ്റ്റി​മേ​റ്റ് മാ​ത്ര​മാ​ണ് പ്ര​സ്തു​ത 80 ല​ക്ഷ​ത്തി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഈ ​ഫ​ണ്ട് തീ​ര്‍​ത്തും അ​പ​ര്യാ​പ്ത​മാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ല്‍ ആ​വ​ശ്യ​മാ​യ തു​ക അ​ടി​യ​ന്ത​ര​മാ​യി വ​ക​യി​രു​ത്തി നി​ല​വാ​ര​മു​ള്ള റോ​ഡ് നി​ര്‍​മാ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് പ്ര​സ്തു​ത റോ​ഡ് കൈ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആം​ഭി​ക്കു​ക​യാ​ണ്.

ഒ​ന്നാം​ഘ​ട്ട​മാ​യി നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് കും​ബ​ഡാ​ജെ​യി​ല്‍ റോ​ഡ് ഉ​പ​രോ​ധം ഉ​പ​രോ​ധി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു​ള്ള ബ​ഹു​ജ​ന മാ​ര്‍​ച്ച് ആ​ണ് ര​ണ്ടാം​ഘ​ട്ടം. മൂ​ന്നാം​ഘ​ട്ട​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​മ്പി​ല്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ റ​ഷീ​ദ് ബെ​ളി​ഞ്ചം, ബി​ട്ടി അ​ബ്ദു​ള്ള​ക്കു​ഞ്ഞി, എ​സ്.​മു​ഹ​മ്മ​ദ്, മ​ജീ​ദ് ച​ക്കു​ട​ല്‍ എ​ന്നി​വ​ര്‍ പങ്കെടുത്തു.

 

Tags : nattu vishesham League joins protest poor condition

Recent News

Corehub Up