x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വി​ത നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: July 31, 2026 11:54 PM IST | Updated: July 31, 2026 11:54 PM IST

ഡോ.​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തെ​ള്ളി​യൂ​ർ: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ കാ​ർ​ഡി​ന്‍റെ കേ​ര​ള​ത്തി​ലെ വി​വി​ധ വി​ക​സ​ന പ്രോ​ജ​ക്‌ടുക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കാ​യി യൂ​ണി​സെ​ഫ് ത​യാ​റാ​ക്കി​യ ലൈ​ഫ് സ്കി​ൽ മോ​ഡ്യൂ​ളി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ത്രി​ദി​ന ജീ​വി​ത നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി തെ​ള്ളി​യൂ​ർ കാ​ർ​ഡ് കൃ​ഷിവി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ചു. കാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ർ​ഡ് ഡ​യ​റ​ക്ട​ർ റ​വ. ഷി​ബു സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​ശീ​ല​ന പ​രി​പാ​ടി കോ​ഓർ​ഡി​നേ​റ്റ​ർ റെ​നി കെ. ​ജേ​ക്ക​ബ്, ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ൺ മ​ത്താ​യി​ക്കു​ട്ടി, പി. ​സി. ജോ​ൺ, കാ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ റ​വ. ഷൈ​ൻ എ​ൻ. ജേ​ക്ക​ബ്, ഡോ.​സി. പി. ​റോ​ബ​ർ​ട്ട്, റി​ബു തോ​മ​സ് മാ​ത്യു, സ്റ്റീ​ഫ​ൻ​സ​ൺ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ്യ​ക്തി​ത്വ വി​ക​സ​നം, ആ​ശ​യ​വി​നി​മ​യ മി​ക​വ്, പ്ര​ശ്ന​പ​രി​ഹാ​ര​ശേ​ഷി, നേ​തൃ​ത്വ​പാ​ട​വം, തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ക​ഴി​വ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം . പ​രി​പാ​ടി ഇ​ന്ന് സ​മാ​പി​ക്കും.

Tags : Nattuvishesham Districtnews

Recent News

Corehub Up