ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മേരികുളം ആറേക്കർ ആലടിക്കുന്നിൽ ഇടിമിന്നലേറ്റ് 82കാരൻ മരിച്ചു. നെടുങ്കണ്ടം മാവടി പുത്തൻപുരയ്ക്കൽ ദേവസ്യ (ദാസ്) യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറോടെ കുളിക്കുന്നതിനായി കുളിമുറിയിൽ കയറിയ നേരത്ത് സ്വിച്ച് ബോർഡിന് ഇടി വെട്ടേറ്റതിനെത്തുടർന്നാണ് ദേവസ്യാക്ക് അപകടം ഉണ്ടായത്. നെടുംകണ്ടം മാവടി സ്വദേശിയായ ദേവസ്യ കഴിഞ്ഞ ഒന്നര വർഷമായി ആറേക്കറിൽ മകളോടൊപ്പം താമസിക്കുകയായിരുന്നു.
അപകടം ഉണ്ടായ ഉടനെ ഇദ്ദേഹത്തെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കട്ടപ്പന ഇരുപതേക്കർ സർക്കാർ ആശുപത്രി മോർച്ചറിയിൽ.