നാദാപുരം: മാഹിയില്‍ നിന്ന് മൈസൂരുവിലേക്ക് ലോറിയില്‍ വിദേശമദ്യം കടത്തുകയായിരുന്ന ഡ്രൈവര്‍ അറസ്റ്റില്‍. മൈസൂര്‍ സ്വദേശി എം.അരുണി (33) നെയാണ് നാദാപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ ആരോണ്കോശി വര്‍ഗീസും സംഘവും പിടികൂടിയത്. ലോറിയില്‍ നിന്ന് 30 കുപ്പി മാഹി മദ്യം അധികൃതര്‍ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി പെരിങ്ങത്തൂര്‍-നാദാപുരം സംസ്ഥാന പാതയില്‍ കായ്പ്പപ്പനച്ചിയില് നടത്തിയ വാഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. ലോറിയും മദ്യവും അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു.
Tags : local nattuvishesham Driver arrested