വേൾഡ് കരാട്ടെ ടൂർണമെന്റിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകിയപ്പോൾ.
ആലുവ: ബംഗളൂരുവിൽ നടന്ന 16-ാമത് വേൾഡ് കരാട്ടെ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 24 മെഡലുകൾ സ്വന്തമാക്കി ആലുവ സ്വദേശികൾ. ആറു സ്വർണം, ആറു വെള്ളി, 12 വെങ്കലം എന്നിങ്ങനെയാണ് നേട്ടം.
എ.ആർ. രാഹുൽ, ലിഡിൽ ഡേവിസ്, ഡെൻസിൽ ജോസഫ്, സി.എസ്. ദേവിക, സി.എസ്. ജ്യോതിക, മൂസിന എന്നിവർ സ്വർണ മെഡൽ കരസ്ഥമാക്കി. ബിന്ദു ജോളി, കെ. ലളിതാംബാൾ, അനാമിക, ഹൃദ്യ സുരേഷ്, എ.എസ്. ക്രിസ്റ്റിൻ, മിനർവ എന്നിവർ വെള്ളി മെഡലും, ഇവാനിയ റോസ്വിൻ, രേവതി പ്രശാന്ത്, കാതറിൻ ജോർജ് (രണ്ട് മെഡലുകൾ), ദിയ, ഐശ്വര്യ, അശ്വിൻ, അഞ്ജിന (രണ്ട് മെഡലുകൾ) കൃഷ്ണേന്ദു, ബിന്ദിയ, ക്രിസ്റ്റിൻ എന്നിവർ വെങ്കല മെഡലുകളും സ്വന്തമാക്കി. എല്ലാവരും ചൂർണിക്കര ഒകെഎസ്കെ കരാട്ടെ സ്കൂൾ വിദ്യാർഥികളാണ്.
മെഡൽ ജേതാക്കൾക്ക് ചൂർണിക്കര എസ്പിഡബ്ല്യു സ്കൂളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സിനിമാതാരം ടിനി ടോം ഉദ്ഘാടനം ചെയ്തു. ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് നസീർ ചൂർണിക്കര അധ്യക്ഷത വഹിച്ചു. ജനസേവ ചെയർമാൻ ജോസ് മാവേലി, എ.പി. ഉദയകുമാർ, ലീന ജയൻ, ഡെൽവിൻ ഡേവിസ്, ജെസി തുടങ്ങിയവരും പങ്കെടുത്തു.
Tags : Aluva Natives Secure 24 Medals Nattuvishesham DistrictNews