ഇന്റർസ്കൂൾ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ അങ്കമാലി വിശ്വജ്യോതി സ്കൂൾ ടീം.
അങ്കമാലി: രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിൽ നടന്ന ഇന്റർസ്കൂൾ നീന്തൽ മത്സരത്തിൽ അങ്കമാലി വിശ്വജ്യോതി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
39 സ്വർണവും 26 വെള്ളിയും 22 വെങ്കല മെഡലുകളും നീന്തി നേടിയാണ് 393 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
വിവിധ ഗ്രൂപ്പുകളിൽ ഇന്ദ്രാണി എം. മേനോൻ, അലീന ജെറാൾഡ്, ഗൗരി ജയേന്ദ്രൻ, സാറ വിപിൻ, ജൊനാർത് സോബിൻ, ജെറെമിയാസ് സോബിൻ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. 116 പോയിന്റ് വ്യത്യാസത്തോടെയാണ് വിശ്വജ്യോതി ഒന്നാം സ്ഥാനത്തെത്തിയത്.
ഇവിടെ നിന്നും 50 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ചാമ്പ്യൻഷിപ്പ് നേടിയ വിശ്വജ്യോതി ടീമിനെയും പരിശീലകൻ അനിൽകുമാറിനെയും സ്കൂൾ മാനേജർ ഫാ. ഐസക് തറയിൽ, പ്രിൻസിപ്പൽ ഫാ. ജെയ്സൺ പരപ്പിള്ളി, വൈസ് പ്രിൻസിപ്പൽ ഷാലി ജോസ് തുടങ്ങിയവർ അനുമോദിച്ചു.
Tags : Inter-School Swimming Competition Nattuvishesham DistrictNews