x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊതുസ്ഥലങ്ങളിൽ മാ​ലി​ന്യംത​ള്ള​ൽ വർധിക്കുന്നു


Published: April 26, 2026 06:35 AM IST | Updated: April 26, 2026 06:35 AM IST

പു​തു​ന​ഗ​രം: പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ത​ള്ളു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ക​യാ​ണ്. ര​ണ്ടു വ​ർ​ഷം മു​ന്പ് പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടി പി​ഴ​യീ​ടാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ ഏ​റെ ശ്ര​ദ്ധ ചെ​ലു​ത്തി​യി​രു​ന്നു.

ഇ​തി​നാ​ൽ ഒ​രു പ​രി​ധിവ​രെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ അ​ഴു​ക്കുചാ​ലു​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന പ്ര​വ​ണ​ത കൂ​ടിവ​രി​ക​യാ​ണ്. മു​ന്പ് മാ​ലി​ന്യ​ങ്ങ​ൾ​ക്കി​ടയി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ടം ക​ഴി​ക്കു​ന്ന​തി​നി​ടെ പ്ലാ​സ്റ്റി​ക് ക​വ​ർ അ​ക​ത്തുചെ​ന്ന് പ​ശു​ക്കു​ട്ടി, ആ​ട് എ​ന്നി​വ ച​ത്ത സം​ഭ​വ​വും ന​ട​ന്നി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ശി​ക്ഷ​ണ ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്ന് സ്ഥാ​പി​ച്ച മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

Tags : nattu vishesham Littering public places

Recent News

Corehub Up