x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വ​ല​ഞ്ഞ് നാ​ട്ടു​കാ​രും സ​ഞ്ചാ​രി​ക​ളും


Published: December 28, 2025 06:21 AM IST | Updated: December 28, 2025 06:21 AM IST

മൂ​ന്നാ​ര്‍: ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം പ്ര​മാ​ണി​ച്ച് മൂ​ന്നാ​റി​ല്‍ തി​ര​ക്കേ​റി​യ​തോ​ടെ വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. മ​ണി​ക്കൂ​റു​ക​ളാ​ണ് സ​ഞ്ചാ​രി​ക​ള്‍ കു​രു​ക്കി​ല്‍​പ്പെ​ട്ടു വ​ല​യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി മൂ​ന്നാ​റി​ല്‍ കാ​ണാ​നാ​യ​ത്.

മൂ​ന്നാ​ര്‍ - ടോ​പ്പ് സ്റ്റേ​ഷ​ന്‍, പ​ള്ളി​വാ​സ​ല്‍ - മൂ​ന്നാ​ര്‍, മൂ​ന്നാ​ര്‍ - മ​റ​യൂ​ര്‍ റോ​ഡു​ക​ളി​ലാ​യി​രു​ന്നു ഏ​റ്റ​വും കൂ​ടു​ത​ല്‍ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്.

നാ​ലു മു​ത​ല്‍ ആ​റു മ​ണി​ക്കൂ​ര്‍ വ​രെ​യാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ കു​രു​ക്കി​ല്‍ അ​ക​പ്പെ​ട്ട​ത്. ഇ​തോ​ടെ സ​ഞ്ചാ​രി​ക​ള്‍​ക്ക് മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക​ളി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ടി വ​ന്നു. കു​ട്ടി​ക​ളും വ​യോ​ജ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ കൃ​ത്യ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ​യും വ​ല​ഞ്ഞു. പ​ള്ളി​വാ​സ​ല്‍ മു​ത​ല്‍ മൂ​ന്നാ​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത വി​ക​സ​ന​പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തും തി​ര​ക്കി​ന് കാ​ര​ണ​മാ​യി.

മൂ​ന്നാ​റി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ മാ​ട്ടു​പ്പെ​ട്ടി, രാ​ജ​മ​ല, ടോ​പ്പ് സ്റ്റേ​ഷ​ന്‍, വ​ട്ട​വ​ട, കോ​വി​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ള്‍ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ്ര​ദേ​ശ​വാ​സി​ക​ളെ​യും വ​ല​ച്ചു. വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ പ​റ്റാ​തെ​വ​ന്ന​തോ​ടെ നാ​ട്ടു​കാ​ര്‍ ന​ട​ന്നാ​ണ് ല​ക്ഷ്യ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​ത്.


പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് ഇ​നി​യും തി​ര​ക്ക് വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​കാ​നാ​ണ് സാ​ധ്യ​ത. വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ളും അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗും വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്ക് ചെ​യ്യു​വാ​നു​മു​ള്ള സ്ഥ​ല​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തു​മാ​ണ് ഗ​താ​ഗ​തം രൂ​ക്ഷ​മാ​ക്കു​ന്ന​ത്.

Tags : nattu vishesham Locals and tourists traffic jams

Recent News

Corehub Up