x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ക: നാ​ട്ടു​കാ​ര്‍ നാ​ലാം​മൈ​ലി​ല്‍ സ​മ​രം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 1, 2026 12:53 AM IST | Updated: August 1, 2026 12:53 AM IST

ഗൂ​ഡ​ല്ലൂ​ര്‍: കാ​ട്ടാ​ന​ക​ളെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ പാ​ട​ന്ത​റ നാ​ലാം​മൈ​ലി​ല്‍ സ​മ​രം ന​ട​ത്തി.

ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി പാ​ട​ന്ത​റ, ക​ല്ലി​ങ്ക​ര, നാ​ലാം​മൈ​ല്‍, ക​ണി​യം​വ​യ​ല്‍, ത്രീ ​ഡി​വി​ഷ​ന്‍, ദേ​വ​ര്‍​ഷോ​ല ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്. കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​നം​വ​കു​പ്പ് ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. രാ​വും പ​ക​ലും കാ​ട്ടാ​ന​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ ചു​റ്റി​ത്തി​രി​യു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 8.15ന് ​ക​ല്ലി​ങ്ക​ര​യി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന മ​ണി​ക്കൂ​റു​ക​ളോ​ളം നാ​ട്ടു​കാ​രെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി.

സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ള്‍ ഭാ​ഗ്യം കൊ​ണ്ടാ​ണ് ആ​ന​യു​ടെ മു​മ്പി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ വ​നം​വ​കു​പ്പി​നെ​തി​രേ ജ​ന​രോ​ഷം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. നാ​ട്ടു​കാ​ര്‍ വ​നം​വ​കു​പ്പ് വാ​ഹ​നം ത​ട​ഞ്ഞു.
പ​ട്ടാ​പ്പ​ക​ല്‍ പോ​ലും കാ​ട്ടാ​ന​ക​ള്‍ റോ​ഡി​ലൂ​ടെ​യും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ​യും സ​ഞ്ച​രി​ക്കു​ക​യാ​ണ്.

വ​ന​പാ​ല​ക​ര്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് വ്യാ​പ​ക പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ലാം​മൈ​ലി​ല്‍ ജ​ന​ങ്ങ​ള്‍ ത​ടി​ച്ചു കൂ​ടി. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ജ​ന​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. മു​തു​മ​ല​യി​ല്‍ നി​ന്ന് കും​കി​യാ​ന​ക​ളെ കൊ​ണ്ടു​വ​ന്ന് കാ​ട്ടാ​ന​ക​ളെ ഉ​ട​നെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​ര്‍​ച്ച​യി​ല്‍ ഉ​റ​പ്പ് ന​ല്‍​കി. എ​ന്നാ​ല്‍ തി​ങ്ക​ളാ​ഴ്ച​ക്ക​കം ദേ​വ​ര്‍​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ന്ത​റ മേ​ഖ​ല​യി​ല്‍ ചു​റ്റി​ത്തി​രി​യു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്തി​യി​ല്ലെ​ങ്കി​ല്‍ കു​ടും​ബ സ​മേ​തം സ​മ​രം ചെ​യ്യു​മെ​ന്ന് നാ​ട്ടു​കാ​ര്‍ വ​നം​വ​കു​പ്പി​ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham Districtnews Locals demand

Recent News

Corehub Up