x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന പാ​ത​യി​ൽ ലോ​റി കുടു​ങ്ങി; ര​ണ്ടു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: November 21, 2026 11:18 PM IST | Updated: November 21, 2026 11:18 PM IST

ക​ൽ​കൂ​ന്ത​ലി​​ൽ ലോ​റി കു​ടു​ങ്ങി​യ​തി​നെത്തുട​ർ​ന്നു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സം.

നെ​ടു​ങ്ക​ണ്ടം: കു​മ​ളി-​മൂ​ന്നാ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ലോ​റി വ​ഴി​യി​ൽ കു​ടു​ങ്ങി​യ​തോ​ടെ ര​ണ്ടു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ക​ൽ​കൂ​ന്ത​ലി​ലെ സ്വ​കാ​ര്യ ജൈ​വ​വ​ള ഫാ​ക്ട​റി​യി​ലേ​ക്ക് അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​മാ​യി എ​ത്തി​യ ലോ​റി​യാ​ണ് ഫാ​ക്ട​റി​ക്കു സ​മീ​പ​ത്തെ വ​ള​വി​ൽ കു​ടു​ങ്ങി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ച​തോ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ​പ്പെ​ട്ടു. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ക​ട​ന്നു​പോ​കാ​ൻ ക​ഴി​ഞ്ഞ​ത്.

ക്രെ​യി​ൻ എ​ത്തി​ച്ച് ലോ​റി ഉ​യ​ർ​ത്തി​മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന പ​കു​തി​യോ​ളം സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി​യ​ശേ​ഷം ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം മാ​റ്റു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags : Lorry gets stuck Nattuvishesham District News highway

Recent News

Corehub Up