പെരിങ്ങമ്മല സ്വദേശിനി ആര്.എസ്. മിനിക്ക് കെഎസ്ആര്‍ടിസി ബസ് യാത്രാമധ്യേ നഷ്ടപ്പെട്ട രേഖകള്‍ നെയ്യാറ്റിന്‍കര സ്റ്റേഷന് മാസ്റ്റര്‍ എന്‍.കെ. രഞ്ജിത്ത് തിരികെ നല
നെയ്യാറ്റിൻകര: വെങ്ങാനൂരിൽനിന്ന് നെയ്യാറ്റിൻകരയിലേക്കുള്ള യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട ബാഗും പണവും പ്രമാണം ഉൾപ്പെടെയുള്ള രേഖകളും വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു നന്ദി പറഞ്ഞു വീട്ടമ്മ.
വീടിന്റെ അസൽ പ്രമാണവും ആധാർ ഉൾപ്പെടെയുള്ള രേഖകളും പണവുമടങ്ങിയ പേഴ്സാണ് പെരിങ്ങമ്മല സ്വദേശിനി ആര്.എസ്. മിനിക്ക് കെഎസ്ആര്‍ടിസി ബസിലെ യാത്രാമധ്യേ നഷ്ടമായത്. വായ്പാ ആവശ്യത്തിനായി കരുതിയ രേഖകള്‍ നഷ്ടമായെന്നു തിരിച്ചറിഞ്ഞ മിനി നെയ്യാറ്റിന്‍കര ഡിപ്പോയിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര യൂണിറ്റിലെ സ്റ്റേഷൻമാസ്റ്റർമാരായ എം. ഗോപകുമാറും എൻ.കെ. രഞ്ജിത്തും കിഴക്കേക്കോട്ടയിൽനിന്ന് നെയ്യാറ്റിൻകരയിലേക്കു പുറപ്പെട്ട ബസുകളിലെ കണ്ടക്ടർമാരെ വിവരം അറിയിക്കുകയായിരുന്നു.
അവർ ബസുകളിൽ നടത്തിയ പരിശോധനയിൽ കണ്ടക്ടർ നിഷ കെ. നായർ ഡ്യൂട്ടി ചെയ്ത ബസിലെ സീറ്റിനടിയിൽനിന്നും പേഴ്സ് കണ്ടെത്തുകയായിരുന്നു. തുടർന്ന് എടിഒയുടെ നിർദേശാനുസരണം ഇൻസ്പെക്ടർ കണ്ണൻ പരിശോധനകൾ പൂർത്തിയാക്കി. നഷ്ടപ്പെട്ട പേഴ്സും കാശും പ്രമാണം ഉൾപ്പെടെയുള്ള രേഖകളും മിനിക്ക് സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ എ.ടി. ഒ യുടെ സാന്നിധ്യത്തിൽ സ്റ്റേഷൻ മാസ്റ്റർമാർ ചേർന്നു കൈമാറി.
Tags : Lost documents recovered Nattuvishesham District News