പുരുഷോത്തമൻ
കയ്പമംഗലം: നിയന്ത്രണം വിട്ട കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. എടത്തിരുത്തി കൊല്ലാറ സെന്ററിനു സമീപം വാലിപ്പറമ്പിൽ പുരുഷോത്തമൻ (71) ആണ് മരിച്ചത്. ശ്രീനാരായണപുരം പോഴങ്കാവിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു പുരുഷോത്തമൻ. വിവാഹത്തിൽ പങ്കെടുത്ത ശേഷം ബന്ധുവിനെ കാണാനായി അടുത്തുള്ള വീട്ടിലേക്ക് കാറിൽ പോയ പുരുഷോത്തമനെ അതേ കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ ഇടിക്കുകയായിരുന്നു. ടൈലിട്ട തറയിൽ തലയുടെ പിൻഭാഗം ഇടിച്ചു വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകീട്ട്. ഭാര്യ: വിജി. മക്കൾ: നവീൻ (ദുബായ്), നൈജു. മരുമക്കൾ: അഞ്ജു, ബിജു. മതിലകം പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.
Tags : man died Man from Edathiruthy dies