കെസിബിസി മദ്യവിരുദ്ധ സമിതി വടാട്ടുപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടന മന്നയ്ക്ക് താലൂക്ക് പെയിന്‍ ആന്‍ഡ് പാലയേറ്റ
കോതമംഗലം: മൂന്ന് വര്‍ഷമായി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഉച്ചഭക്ഷണം നല്കി വരുന്ന കെസിബിസി മദ്യവിരുദ്ധ സമിതി വടാട്ടുപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മന്ന എന്ന ജീവകാരുണ്യ സംഘടനയ്ക്ക് കോതമംഗലം താലൂക്ക് പെയിന്‍ ആന്‍ഡ് പാലയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ അവാര്‍ഡ് ലഭിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ശനിയാഴ്ച ദിവസങ്ങളില്‍ മുടങ്ങാതെ ഉച്ചഭക്ഷണം നല്‍കുകയും ആശുപത്രിയുടെ മറ്റു പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് സേവനം നല്‍കിയതിനാണ് രണ്ടാം പ്രാവശ്യവും അവാര്‍ഡ് ലഭിച്ചത്. ആശുപത്രി അങ്കണത്തില്‍ നടന്ന സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു.
കളക്ടര്‍ ജി. പ്രിയങ്ക അവാര്‍ഡ് സമ്മാനിച്ചു. മന്നയുടെ പ്രവര്‍ത്തകരായ ജെയിംസ് കോറമ്പേല്‍, ജോബി ജോസഫ്, കെ.എം. ജോയി, ബിജു വെട്ടിക്കുഴ, ജോണി കണ്ണാടന്‍, മാര്ട്ടിന് കീഴേമാടന്‍, പോള്‍ കൊങ്ങാടന്‍, ജോയി പനയ്ക്കല്‍, ജിജു വര്‍ഗീസ്, സാബു കുരിശിങ്കല്‍, തോമസ് തറമുട്ടം, കെ.വി. ഏണസ്റ്റ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഫാ. ജോര്‍ജ് പീച്ചാനിക്കുന്നേല്‍ ആണ് മന്നയുടെ ഇപ്പോഴത്തെ ഡയറക്ടര്‍.
Tags : Local News Nattuvishesham Ernakulam