എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയുടെ കായംകുളം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു.
കായംകുളം: നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പല നേതാക്കളും കോൺഗ്രസിൽ ഉണ്ടാകില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. എൽഡിഎഫ് കായംകുളം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസന കുതിപ്പിൽ സമനില തെറ്റിയ കോൺഗ്രസ് നേതാക്കന്മാർ ഇപ്പോൾ കളവ് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കം നടത്തുകയാണ്.
സംസ്ഥാന വികസനത്തെക്കുറിച്ചോ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളേക്കുറിച്ചോ ഒരക്ഷരം പോലും പറയാൻ യുഡിഎഫും കോൺഗ്രസും തയാറാകുന്നില്ല. അവർ കളവ് മരത്തണലിൽ ജീവിക്കുന്നവരായി മാറി.
രാജ്യത്ത് 30 കോടിയോളം ദരിദ്ര്യർ ഉള്ളപ്പോൾ അതിദരിദ്രരില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറി.
എൽഡിഎഫ് തുടർ ഭരണത്തിലൂടെ നാടിനെ മുന്നോട്ട് നയിക്കാൻ കഴിഞ്ഞതായും എ. വിജയരാഘവൻ പറഞ്ഞു.
എൽഡിഎഫ് മണ്ഡലം കൺവീനർ എ. ഷാജഹാൻ, സ്ഥാനാർഥി യു. പ്രതിഭ നേതാക്കളായ കെ.എച്ച്. ബാബുജാൻ, എ. മഹേന്ദ്രൻ , പി. ഗാനകുമാർ, ഷേയ്ക് പി. ഹാരീസ്, കോശി അലക്സ്, ബി. അബിൻ ഷാ, എൻയ ശ്രീകുമാർ, എ.എസ്. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.