പാലാ: ഓങ്കോളജി ബ്ലോക്കിനെതിരേ മാണി സി. കാപ്പന് എംഎല്‍എ കുപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് എംഎല്‍എ ഓഫീസ് പടിക്കല്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ പ്രതിഷേധയോഗം സിപിഎം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ പൂഞ്ഞാര്‍ ബ്ലോക്ക് സെക്രട്ടറി ജെറിന് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം എന്‍.ആര്. വിഷ്ണു, പാലാ ബ്ലോക്ക് സെക്രട്ടറി രഞ്ജിത്ത് സന്തോഷ്, പ്രസിഡന്റ് ആതിര സാബു എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham March to MLA office