x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യപാ​ത നി​ര്‍​മാ​ണ​ത്തി​ല്‍ വ​ന്‍ അ​ഴി​മ​തി: കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി​


Published: December 5, 2025 11:39 PM IST | Updated: December 5, 2025 11:39 PM IST

അമ്പ​ല​പ്പു​ഴ: ദേ​ശീ​പാ​ത നി​ര്‍​മാ​ണ​ത്തി​ല്‍ വ​ന്‍ അ​ഴി​മ​തി​യെ​ന്ന് കെ.​സി വേ​ണു​ഗോ​പാ​ല്‍ എം​പി. നി​ര്‍​മാ​ണ പ്ര​വൃത്തി​ക​ളി​ല്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ ഒ​രി​ക്ക​ല്‍​ക്കൂ​ടി തെ​ളി​യി​ക്കു​ന്ന​താ​ണ് കൊ​ല്ലം ചാ​ത്ത​ന്നൂ​ര്‍ മൈ​ല​ക്കാ​ട്ട് ദേ​ശീ​യപാ​ത ഇ​ടി​ഞ്ഞു​താ​ഴ്ന്ന സം​ഭ​വ​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍ എം​പി പറഞ്ഞു.

നി​ര്‍​മാ​ണ​ത്തി​ല്‍ ഗു​ണ​മേ​ന്മ​യി​ല്ല. അ​തി​നാ​ലാ​ണ് പ​പ്പ​ടം പൊ​ടി​യു​ന്ന​തുപോ​ലെ റോ​ഡു​ക​ള്‍ ത​ക​രു​ന്ന​ത്. ഈ ​അ​ഴി​മ​തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മൂ​ടി​വ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് അ​വ​ര്‍​ക്ക് അ​തി​ല്‍ പ​ങ്കു​ള്ള​തി​നാ​ലാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്‍​പ് എ​ങ്ങ​നെ​യെ​ങ്കി​ലും റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക എ​ന്ന​തു മാ​ത്ര​മാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ്യം. ദേ​ശീ​യ​പാ​ത​യി​ല്‍ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ ഇ​ട​പെ​ടാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍.

ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യാ​ണ് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​തെ​ങ്കി​ലും അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്വമു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യി​ട്ടു​ള്ള സ​മി​തി എ​ല്ലാ ജി​ല്ല​ക​ളി​ലു​മു​ണ്ട്. ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കാ​ന്‍ അ​വ​ര്‍​ക്ക് ക​ട​മ​യു​മുണ്ട്.
നി​ര്‍​മാ​ണ​ത്തി​ന്‍റെ മു​ഴു​വ​ന്‍ ഉ​ത്ത​ര​വാ​ദി​ത്വവും ക​രാ​ര്‍ ക​മ്പ​നി​ക്ക് ന​ല്‍​കി​യ​തി​ന്‍റെ ദൂ​ഷ്യ​മാ​ണ് ഇ​പ്പോ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​ത്. അ​പ​ക​ടം ഉ​ണ്ടാ​കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ത​ല നി​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​ത്. ഇത് അ​നു​വ​ദി​ക്കാ​നാ​വി​ല്ല. നി​ര്‍​മാ​ണ​ത്തി​ലെ പാ​ളി​ച്ച ക​ണ്ടെ​ത്താ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത ടീം ​പ​രി​ശോ​ധന നടത്ത​ണം. സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെകൂ​ടി ഉ​ത്ത​ര​വാ​ദി​ത്വമാ​ണ്. ഈ ​വി​ഷ​യം ശ​ക്ത​മാ​യി പാ​ര്‍​ല​മെ​ന്‍റില്‍ ഉ​ന്ന​യി​ക്കും. അ​ഴി​മ​തി​ക്ക് പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണം. നി​ര്‍​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട് ഒ​ട്ടും ആ​ശ്വാ​സ്യ​മ​ല്ല.

കൂ​രി​യാ​ട് ദേ​ശീ​യ​പാ​ത ത​ക​ര്‍​ന്ന​പ്പോ​ള്‍ പി​എ​സി ഈ ​വി​ഷ​യം ഗൗ​ര​വ​മാ​യെ​ടു​ക്കു​കയും കേ​ന്ദ്ര ഗ​താ​ഗ​ത സെ​ക്ര​ട്ട​റിയോടും​ ദേ​ശീ​യപാ​ത ചെ​യ​ര്‍​മാ​നോ​ടും വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ദേ​ശീ​യപാ​ത ഡി​സൈ​നി​ല്‍ പി​ഴ​വു​ണ്ടാ​യ​താ​യി അ​വ​ര്‍ അ​ന്ന് സ​മ്മ​തി​ച്ച​താ​ണ്. ഇ​തെ​ല്ലാം ചൂ​ണ്ടി​ക്കാ​ട്ടി പി​എ​സി പാ​ര്‍​ല​മെ​ന്‍റി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച് ര​ണ്ടു മാ​സം പി​ന്നി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

ഡി​പി​ആ​ര്‍, ഡി​സൈ​നിം​ഗ് തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പം ഉ​ള്ള​തി​നാ​ൽ സു​രക്ഷാ ഓ​ഡി​റ്റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേശം ന​ല്‍​കി. എ​ന്നാ​ല​ത് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​നും ന​ട​പ​ടി​യെ​ടു​ത്തി​ല്ല. അ​തി​നാ​ല്‍ പി​എ​സി റി​പ്പോ​ര്‍​ട്ടി​ന്മേല്‍ എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കും.

ദേ​ശീ​യ​പാ​ത ത​ക​ര്‍​ന്ന മൈ​ല​ക്കാ​ട്ട് ഒ​രു ത​ര​ത്തി​ലു​മുള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് നി​ര്‍​മാ​ണം ന​ട​ന്ന​ത്. നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മ​ണ്ണ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ളെക്കു​റി​ച്ചും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. ദേ​ശീ​യ​പാ​ത ദു​ര​ന്ത​പാ​ത​യാ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് എ​ന്‍​എ​ച്ച്എ​ഐ​യു​ടേ​തെ​ന്നും എംപി പ​റ​ഞ്ഞു.

Tags : national highway construction: nattuvisesham locl news

Recent News

Corehub Up