ഇരിക്കൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മാത്യുകുന്നപ്പള്ളി പ്രചാരണത്തിന്റെ ഭാഗമായി പയ്യാവൂർ പഞ്ചായത്തിലെ പൊന്നുംപറമ്പിൽ എത്തിയപ്പോൾ കുട്ടികൾ കൊന്നപ്പൂവുകൾ ന
പയ്യാവൂർ: ഇരിക്കൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മാത്യു കുന്നപ്പള്ളി പയ്യാവൂർ, ഏരുവേശി മേഖലകളിൽ പര്യടനം നടത്തി. പയ്യാവൂർ പഞ്ചായത്തിലെ ചീത്തപ്പാറയിൽ നിന്നാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്. മാവുംതോട്, ചാപ്പക്കടവ്, വഞ്ചിയം, ഏറ്റുപാറ, പൈസക്കരി, പാലയാട്, മുത്താറിക്കുളം, വാതിൽമട, പൊന്നുംപറമ്പ്, കാട്ടിക്കണ്ടം, നെല്ലിക്കുറ്റി, ചെളിംപറമ്പ്, പൂപ്പറമ്പ്, മുയിപ്ര, ഏരുവേശി, തെരുവ്, ചെമ്പേരി, വലിയപറമ്പ്, മിഡിലാക്കയം, ചെറിയ അരീക്കമല എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അരീക്കമലയിൽ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങളിൽ എൽഡിഎഫ് നേതാക്കളായ എ.ജെ. ജോസഫ്, സജി കുറ്റ്യാനിമറ്റം, ജോയി കൊന്നക്കൽ, എം.സി. രാഘവൻ, ടി.എം.ജോഷി, ജോസ് മണ്ഡപം, ബി.പി.വിപിന, പി.വി. ഷൈജു, വി.വി. സേവി, കെ. ശ്രീജിത്ത്, ജോസഫ് പരത്തനാൽ എന്നിവർ പ്രസംഗിച്ചു.