ആലക്കോട്: മേഖല ആവേ മരിയ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷവും തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മാതൃവേദി പ്രവർത്തകരായ ജനപ്രതിനിധികളെ ആദരിക്കലും നടത്തി.
ആലക്കോട് മേഖലയിലെ എട്ട് മാതൃവേദി അംഗങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. നെല്ലിപ്പാറ തിരുഹൃദയ പള്ളിയിൽ നടത്തിയ ആഘോഷവും ആദരിക്കലും മേഖലാ ഡയറക്ടർ ഫാ. അനീഷ് ചക്കിട്ടമുറിയിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മായ കണ്ണോളിൽ അധ്യക്ഷത വഹിച്ചു. നെല്ലിപ്പാറ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറ അനുഗ്രഹ പ്രഭാഷണം നടത്തി.
കപ്പുച്ചിൻ ആശ്രമ ഡയറക്ടർ ഫാ. പ്രകാശ്, മേഖല ആനിമേറ്റർ സിസ്റ്റർ ജെറോസ്, ഷീല, എൽസമ്മ ചേനാട്ട്, ജിൻസി കല്ലിടുക്കിൽ എന്നിവർ പ്രസംഗിച്ചു. വിവിധ യൂണിറ്റിലെ അംഗങ്ങൾ പങ്കെടുത്ത കരോൾഗാനം മത്സരവും വിജയികൾക്കുള്ള കാഷ് അവാർഡുകളുടെ വിതരണവും നടത്തി. ആലക്കോട് മേഖലയിടെ 13 ഇടവകയിൽ നിന്നുള്ള അമ്മമാരാണ് പരിപാടിയിൽ പങ്കെടുത്തത്.
Tags : nattu vishesham Matrivedi Christmas