x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​തൃ​വേ​ദി ജ്വാ​ല പ​രി​പാ​ടി ന​ട​ത്തി


Published: February 15, 2026 07:13 AM IST | Updated: February 15, 2026 07:13 AM IST

പ​ന​ത്ത​ടി: സി​റോ മ​ല​ബാ​ർ സ​ഭ സ​മു​ദാ​യ ശാ​ക്തി​ക​ര​ണ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​തൃ​വേ​ദി പ​ന​ത്ത​ടി ഫൊ​റോ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ്വാ​ല -2026 പ​രി​പാ​ടി ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ റീ​ന തോ​മ​സ് തു​ളി​ശേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​തൃ​വേ​ദി പ​ന​ത്ത​ടി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഷൈ​നി കാ​ണ്ടാ​വ​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പ​ഴേ​പ​റ​മ്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ത​ല​ശേ​രി ഫാ​മി​ലി അ​പ്പൊ​സ്തൊ​ലേ​റ്റ് ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ന്‍റ സി​എ​ച്ച്എ​ഫ്, മേ​ഖ​ല ഇ​ൻ​ചാ​ർ​ജ് വ​ത്സ​മ്മ മു​ണ്ടി​യാ​നി​ക്ക​ൽ, ബീ​ന ജോ​യ് അ​ട​യ്ക്കാ​പ്പാ​റ, സ്മി​ത ക​ണി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​മ്മ​മാ​ർ കൂ​ട്ടാ​യ്മ​യു​ടെ സം​ര​ക്ഷ​ക​ർ എ​ന്ന വി​ഷ​യ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പൊ​സ്തൊ​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി കോ​വാ​ട്ട് ക്ലാ​സെ​ടു​ത്തു. മേ​ഖ​ല ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജെ​യി​ൻ ജോ​സ് എം​എ​സ്എം​ഐ, മേ​ഖ​ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ളി തെ​ങ്ങ​ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം നേ​ടി​യ മാ​തൃ​വേ​ദി അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. മാ​ർ​ഗം ക​ളി, സിം​ഗി​ൾ ഡാ​ൻ​സ്, കോ​ൽ​ക്ക​ളി, ക​പ്പി​ൾ ഡാ​ൻ​സ് തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

 

 

 

Tags : nattu vishesham Matrivedi flame ceremony

Recent News

Corehub Up