തളിപ്പറമ്പ്: സീറോ മലബാർ മാതൃവേദി തലശേരി അതിരൂപത ജനറൽ ബോഡി യോഗം തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പാരിഷ് ഹാളിൽ നടന്നു. മാതൃവേദി അതിരൂപത പ്രസിഡന്റ് സിസി തൈപ്പറമ്പിൽ പതാക ഉയർത്തിയ ശേഷം യോഗത്തിൽ അധ്യക്ഷത വഹിച്ചു. തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
സഭയിലും സമൂഹത്തിലും അമ്മമാർ വഹിക്കുന്ന സുപ്രധാന പങ്കും ഉത്തരവാദിത്തങ്ങളും വിളിച്ചോതുന്നതായിരുന്നു ജനറൽ ബോഡി യോഗം. മാതൃവേദി അതിരൂപത ഡയറക്ടർ ഫാ. ഡോ. ജോബി കോവാട്ട് ആമുഖ പ്രഭാഷണം നടത്തി. അതിരൂപത സെക്രട്ടറി ലിൻസി കുന്നുംപുറത്ത്, ട്രഷറർ റജീന തെക്കേപ്പറമ്പിൽ എന്നിവർ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഫൊറോന ഡയറക്ടർ പ്രതിനിധി ഫാ. ജോൺ മുണ്ടോളിയ്ക്കൽ, ഫൊറോന ആനിമേറ്റർ പ്രതിനിധി സിസ്റ്റർ ജെറോസ് എസ്എബിഎസ്, ഫൊറോന പ്രസിഡന്റ് പ്രതിനിധി ഷൈനി കാണ്ടാവനത്തിൽ, അതിരൂപത ജോയിന്റ് സെക്രട്ടറി വത്സമ്മ മുണ്ടയാനിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.മാതൃവേദി അതിരൂപത ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫിന് ജൂബിലി ആശംസകൾ നേർന്നു. ചർച്ചകളും സമ്മാനദാനവും നടന്നു.
Tags : nattu vishesham Matrivedi General Body