പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തിയ മാധ്യമ ശില്പശാല ജില്ലാകളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍ഗോഡ്: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) മാധ്യമ ശില്പശാല സംഘടിപ്പിച്ചു. കാസര്‍ഗോഡ് ഹോട്ടല്‍ ഹൈവേ കാസിലില്‍ നടന്ന പരിപാടി ജില്ലാകളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്തു. പിഐബി കേരള-ലക്ഷദ്വീപ് മേഖല അഡീ. ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പത്മശ്രീ സത്യനാരായണ ബെളേരി, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.ഒ. വര്‍ഗീസ് എന്നിവരെ ആദരിച്ചു. കൊച്ചി ഓള് ഇന്ത്യ റേഡിയോ ഡയറക്ടര്‍ ധന്യ സനല്‍, പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണന്, മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഓഫീസര്‍ കെ.വൈ. ഷാമില, പ്രസ്ക്ലബ് സെക്രട്ടറി പ്രദീപ് നാരായണന് എന്നിവർ പ്രസംഗിച്ചു. കെ. മനോജ്, എ.കെ. സക്കീര്‍ ഹുസൈന്, കെ.ബി. ഷിനു, ഹബീബ് റഹ്മാന്, എസ്.എസ്. ലക്ഷ്മിപ്രിയ എന്നിവര്‍ ക്ലാസ് നയിച്ചു.
Tags : Local News Nattuvishesham Media workshop