ക്ലബ് അംഗങ്ങൾ ധനസഹായം കൈമാറുന്നു.
കൂടരഞ്ഞി: എസ്എംഎ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് കൈത്താങ്ങായി കൂടരഞ്ഞി അർജുന സ്പോർട്സ് ക്ലബ്. കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് ക്ലബിന്റെ നേതൃത്വത്തിൽ സമാഹരിച്ച 35,000 രൂപ കൈമാറി.
ക്ലബ് അംഗങ്ങൾ ഒത്തൊരുമിച്ച് സമാഹരിച്ച തുക കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായി മാതൃകാപരമായ ഇടപെടലാണ് ക്ലബ് അംഗങ്ങൾ നടത്തിയത്.
Tags : handed over Nattuvishesham Districtnews